കെ.എസ്​.ആർ.ടി.സി ജീവനക്കാർക്ക്​ മാസ്​ക്​ നൽകി

ചെങ്ങന്നൂർ: കോവിഡ് മഹാമാരിയുടെ ഭീതിയിലും മറ്റാരുടെയും സഹായഹസ്തങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലാത്ത ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ 280 ജീവനക്കാർക്ക് സംരക്ഷണം ഒരുക്കുന്നതിന്​ ഡിപ്പോയിലെ ജീവനക്കാര​ൻെറ ശ്രമം ഫലംകണ്ടു. ഡ്രൈവറായ എം.എസ്. നന്ദകുമാറിനോടൊപ്പം മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂളിൽ '85-'86 എസ്.എസ്.എൽ.സിക്കാരായ സഹപാഠികളും ഇപ്പോഴും സുഹൃദ്​ബന്ധം നിലനിർത്തുന്ന ചെന്നൈയിലെ അനിൽകുമാർ, സജീവ് കണ്ടിയൂർ, അനിൽകുമാർ മാന്നാർ എന്നിവർ ഗുണമേന്മയുള്ള മുഖാവരണം ചെങ്ങന്നൂർ ജനറൽ കൺ​േട്രാളിങ് ഇൻസ്പെക്ടർ എം.ജി. സുരേഷിന്​ കൈമാറി. സി.ഐ.ടി.യു ഏരിയ ജോയൻറ്​ സെക്രട്ടറി ബി. മോഹൻകുമാർ, കെ.എസ്.ടി.ഇ.എസ്-ബി.എം.എസ് ജില്ല ട്രഷറർ വിനോദ്, ഇൻസ്​പെക്ടർമാരായ ഡി. രാധാകൃഷ്ണൻ, ചെറിയാൻ ദേവസ്യ, ഡ്രൈവർ സി.ആർ. രാജേഷ് എന്നിവർ പങ്കെടുത്തു. ചി​​ത്രം: AP59 Mask - ചെങ്ങന്നൂർ ജനറൽ കൺ​േട്രാളിങ് ഇൻസ്പെക്ടർ എം.ജി. സുരേഷ്​ മാസ്​കുകൾ ഏറ്റുവാങ്ങുന്നു വൈദ്യുതി മുടങ്ങും അമ്പലപ്പുഴ: അമ്പലപ്പുഴ സെക്​ഷനിലെ കിഴക്കേനട, താന്നിപ്പാലം, വെള്ളാഞ്ഞിലി, വെള്ളാഞ്ഞിലി ഫസ്​റ്റ്​, പനക്കൽപാലം, ശിവകുമാർ, മാളിയേക്കൽ ട്രാൻസ്​ഫോർമർ പരിധിയിൽ ഞായറാഴ്​ച രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ ആറുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.