Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2020 11:59 PM GMT Updated On
date_range 18 July 2020 11:59 PM GMTകെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് മാസ്ക് നൽകി
text_fieldsbookmark_border
ചെങ്ങന്നൂർ: കോവിഡ് മഹാമാരിയുടെ ഭീതിയിലും മറ്റാരുടെയും സഹായഹസ്തങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലാത്ത ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ 280 ജീവനക്കാർക്ക് സംരക്ഷണം ഒരുക്കുന്നതിന് ഡിപ്പോയിലെ ജീവനക്കാരൻെറ ശ്രമം ഫലംകണ്ടു. ഡ്രൈവറായ എം.എസ്. നന്ദകുമാറിനോടൊപ്പം മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂളിൽ '85-'86 എസ്.എസ്.എൽ.സിക്കാരായ സഹപാഠികളും ഇപ്പോഴും സുഹൃദ്ബന്ധം നിലനിർത്തുന്ന ചെന്നൈയിലെ അനിൽകുമാർ, സജീവ് കണ്ടിയൂർ, അനിൽകുമാർ മാന്നാർ എന്നിവർ ഗുണമേന്മയുള്ള മുഖാവരണം ചെങ്ങന്നൂർ ജനറൽ കൺേട്രാളിങ് ഇൻസ്പെക്ടർ എം.ജി. സുരേഷിന് കൈമാറി. സി.ഐ.ടി.യു ഏരിയ ജോയൻറ് സെക്രട്ടറി ബി. മോഹൻകുമാർ, കെ.എസ്.ടി.ഇ.എസ്-ബി.എം.എസ് ജില്ല ട്രഷറർ വിനോദ്, ഇൻസ്പെക്ടർമാരായ ഡി. രാധാകൃഷ്ണൻ, ചെറിയാൻ ദേവസ്യ, ഡ്രൈവർ സി.ആർ. രാജേഷ് എന്നിവർ പങ്കെടുത്തു. ചിത്രം: AP59 Mask - ചെങ്ങന്നൂർ ജനറൽ കൺേട്രാളിങ് ഇൻസ്പെക്ടർ എം.ജി. സുരേഷ് മാസ്കുകൾ ഏറ്റുവാങ്ങുന്നു വൈദ്യുതി മുടങ്ങും അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിലെ കിഴക്കേനട, താന്നിപ്പാലം, വെള്ളാഞ്ഞിലി, വെള്ളാഞ്ഞിലി ഫസ്റ്റ്, പനക്കൽപാലം, ശിവകുമാർ, മാളിയേക്കൽ ട്രാൻസ്ഫോർമർ പരിധിയിൽ ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story