ഇലാഹിയ പബ്ലിക് സ്‌കൂളിന് നൂറുശതമാനം

മൂവാറ്റുപുഴ: സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയില്‍ മൂവാറ്റുപുഴ ഇലാഹിയ പബ്ലിക് സ്‌കൂളിലെ 81 കുട്ടികളും ഉയര്‍ന്ന മാർക്കിൽ വിജയിച്ചു. ഹനീന്‍ മുഹമ്മദ്, ബാസിമ ഷംസ് എന്നിവര്‍ എല്ലാ വിഷയത്തിനും എ വണ്‍ കരസ്ഥമാക്കിയപ്പോള്‍ ഏഴ് വിദ്യാര്‍ഥികള്‍ നാല് വിഷയത്തില്‍ എ വണ്ണും അഞ്ചാമത്തെ വിഷയത്തില്‍ എ ടുവും കരസ്ഥമാക്കി. ഹനീന്‍ മുഹമ്മദ്, മെഹറിന്‍ ഫാത്തിമ എന്നിവര്‍ സോഷ്യല്‍ സയന്‍സിന് 100 ശതമാനം മാര്‍ക്ക് വാങ്ങി. ഫാത്തിമ മഖ്​സൂദ മുജീബ് അറബിയിലും 100 ശതമാനം മാര്‍ക്ക് വാങ്ങി. ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഇലാഹിയ ട്രസ്​റ്റ്​ ജനറല്‍ സെക്രട്ടറി പി.എം. അസീസ്, സ്‌കൂള്‍ മനേജര്‍ വി.എ. റഫീഖ്​ അലി, ഡയറക്ടര്‍ ഡോ. ഇ.കെ. മുഹമ്മദ് ഷാഫി, പ്രിന്‍സിപ്പൽ അനുജി ബിജു എന്നിവര്‍ അഭിനന്ദിച്ചു. EM MVPA-HANEEN MUHAMMED എല്ലാ വിഷയത്തിനും എ വണ്‍ നേടിയ ഹനീന്‍ മുഹമ്മദ് EM MVPA-BASIMA SHAMS എല്ലാ വിഷയത്തിനും എ വണ്‍ നേടിയ ബാസിമ ഷംസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.