കുടിവെള്ളമില്ല; കലം കമഴ്ത്തി പ്രതിഷേധം

വൈപ്പിന്‍: എടവനക്കാട് പഞ്ചായത്തിലെ പടിഞ്ഞാറന്‍ മേഖലയില്‍ കുടിവെള്ളം മുടങ്ങിയതിൽ ജനങ്ങള്‍ പറവൂര്‍ ജല അതോറിറ്റി എൻജിനീയര്‍ക്കുമുന്നില്‍ കലം കമഴ്ത്തി പ്രതിഷേധിച്ചു. രണ്ടാഴ്ചയിലേറെയായി പ്രദേശത്ത് കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പ്രതിഷേധം. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ്​ വി.എസ്. സോളിരാജ്, എടവനക്കാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡൻറ്​ ടി.എ. ജോസഫ്, മുസ്​ലിംലീഗ് നേതാവ് ഇ.കെ. അഷ്​റഫ്, പഞ്ചായത്ത്​ അംഗങ്ങളായ ഷെറി വഹാബ്, ഹസീന അബ്​ദുസ്സലാം, ട്രീസാ ക്ലീറ്റസ് എന്നിവര്‍ പങ്കെടുത്തു. മൂന്ന് ദിവസത്തിനുള്ളില്‍ തകരാറുകള്‍ പരിഹരിച്ച് കുടിവെള്ളം എത്തിക്കാമെന്ന എക്‌സിക്യൂട്ടിവ് എൻജിനീയറുടെ ഉറപ്പി​ൻെറ അടിസ്ഥാനത്തില്‍ പ്രതിഷേധം അവസാനിപ്പിച്ചു. പള്ളിപ്പുറത്ത്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി വൈപ്പിന്‍: നാല് പോസിറ്റിവ് കേസ്​ റിപ്പോര്‍ട്ട് ചെയ്​ത പള്ളിപ്പുറം ഗ്രാമ പഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാൻ ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു. പഞ്ചായത്തിലെ നിലവിലെ സ്ഥിതി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ജി. ആൻറണി വിവരിച്ചു. ട്രോളിങ്​ നിരോധനം അവസാനിക്കുന്നതോടെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന്​ എത്തുന്ന തൊഴിലാളികള്‍ക്ക്​ സര്‍ക്കാര്‍ നിശ്ചയിച്ച നിരീക്ഷണ മാനദണ്ഡങ്ങള്‍ക്കുപുറ​െമ പരിശോധനഫലവും വിലയിരുത്തും. മത്സ്യമാര്‍ക്കറ്റുകളില്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ സംയുക്തമായി പരിശോധന നടത്തും. വാര്‍ഡുതല മോണിറ്ററിങ് സമിതികള്‍ വഴി കൂടുതല്‍ ഫലപ്രദമാക്കാനും യോഗം തീരുമാനിച്ചു. പ്രതിഷേധിച്ചു വൈപ്പിന്‍: ചെല്ലാനത്ത് റേഷന്‍ വാങ്ങാനെത്തിയവര്‍ സമൂഹ അകലം പാലിച്ചില്ലെന്ന കാരണം പറഞ്ഞ് റേഷന്‍ കടക്കാരന്​ പിഴ ചുമത്തിയ കണ്ണമാലി പൊലീസ് നടപടിയില്‍ കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) ജില്ല കമ്മിറ്റി പ്രതിഷേധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.