നേര്യമംഗലത്ത് രണ്ട്​ പേർക്കുകൂടി കോവിഡ്

രോഗം സമ്പർക്കത്തിലൂടെ കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ നേര്യമംഗലത്ത് ബുധനാഴ്ച രണ്ട്​ പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഏഴുപേർ ഇവിടെ രോഗബാധിതരായി. കഴിഞ്ഞദിവസം രോഗബാധിതനായ യുവാവി​ൻെറ പിഞ്ചുകുഞ്ഞിനും മാതാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട നാലുപേർക്ക് നേര​േത്ത രോഗം സ്ഥിരീകരിച്ചിരുന്നു. കവളങ്ങാട് പഞ്ചായത്തിലെ 11, എട്ട് വാർഡുകൾ കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ചതോടെ നേര്യമംഗലം നിശ്ചലമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.