കായംകുളത്ത്​ പ്രതിരോധപ്രവർത്തനങ്ങൾ ഉൗർജിതമാക്കുന്നു

കായംകുളം: സമൂഹ വ്യാപന ഭീഷണിയുടെ ആശങ്ക ഒഴിവാക്കാൻ ടൗണിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കുന്നു. ബുധനാഴ്ച പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാതിരുന്നതും താലൂക്ക് ആശുപത്രിയിൽ ആൻറിബോഡി പരിശോധനയിൽ പ​െങ്കടുത്ത എല്ലാവർക്കും നെഗറ്റിവായതും ആശ്വാസമായി. നൂറുപേരിലാണ് രക്ത പരിശോധനയിലൂടെ ശാരീരിക പ്രതിരോധശേഷി വിലയിരുത്തിയത്. രോഗവ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ രോഗികൾക്കായി കൂടുതൽ സൗകര്യം ഒരുക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക ചികിത്സ സംവിധാനത്തിന്​ നഗരത്തിൽ 500 കിടക്കകൾ സജ്ജീകരിക്കുമെന്ന് നഗരസഭ ചെയർമാൻ എൻ. ശിവദാസൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.