പൊന്നുരുക്കി സമരവുമായി കെ.പി.സി.സി ഒ.ബി.സി വിഭാഗം

കൊച്ചി: ആഭരണത്തൊഴിലാളി ക്ഷേമനിധി ബോർഡ് പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചും സ്വർണ കള്ളക്കടത്ത്​ കേസിൽ മുഖ്യമന്ത്രി രാജിവെക്കാൻ ആവശ്യപ്പെട്ടും കെ.പി.സി.സി ഒ.ബിസി വിഭാഗം ജില്ല കമ്മിറ്റി പൊന്നുരുക്കി സമരം സംഘടിപ്പിച്ചു. എറണാകുളം മേനക ജങ്​ഷനിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. അനിൽ കുമാർ സമരം ഉദ്ഘാടനം ചെയ്തു. ഒ.ബി.സി കോൺഗ്രസ് ജില്ല ചെയർമാൻ വില്യം ആലത്തറ അധ്യക്ഷത വഹിച്ചു. കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേംകുമാർ, കെ.പി.സി.സി അംഗം എം.ആർ. അഭിലാഷ്, ഡി.സി.സി ഭാരവാഹികളായ ബാബു പുത്തനങ്ങാടി, പി.ഡി. മാർട്ടിൻ, ഇക്ബാൽ വലിയവീട്ടിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ഹെൻട്രി ഓസ്​റ്റിൻ, ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഡി. ഹരിദാസ്, വി.എ. സലാം, ഗ്രേസി ബാബു ജേക്കബ്, വി.പി. സതീശൻ, മോഹൻദാസ്, കെ.സി. ബൈജു, അരുൺ വില്യം, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് രാധകൃഷ്ണൻ പാറപ്പുറം, ആൽബർട്ട് അമ്പലത്തിൽ, ജോളി കനത്ത്‌, കെ.വി. ജോബ്, ആർ. രഹൻരാജ്, കെ.എച്ച്. ഷാജി, സന്തോഷ്‌ കുമാർ, നസീർ ചൂർണിക്കര തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.