കുട്ടമശ്ശേരിയിൽ വീണ്ടും പോസിറ്റിവ് കേസുകൾ

ആലുവ: ഭീതി വിതച്ച് കുട്ടമശ്ശേരിയിൽ വീണ്ടും പോസറ്റിവ് കേസുകൾ. ഈ മാസം ആറിന് നിർമാണ കരാറുകാരനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ക​െണ്ടയ്​ൻമൻെറ് സോണാവുകയും കരാറുകാര​ൻെറ കുടുംബത്തിലെ രണ്ട് പേർകൂടി രോഗബാധിതരുമായി. തുടർന്ന്​ കുട്ടമശ്ശേരിയിലെ വളയിടൽ ചടങ്ങിൽ പങ്കെടുത്ത 12 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ കീഴ്മാട് പഞ്ചായത്ത് മുഴുവൻ ക​െണ്ടയ്​ൻമൻെറ് സോണാക്കുകയായിരുന്നു. ഇതിനിടെയാണ് പഞ്ചായത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ഉൾ​െപ്പടെ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. തുടക്കത്തിൽ നാല്, അഞ്ച് വാർഡുകളിലാണ് രോഗം സ്ഥിരീകരിച്ചതെങ്കിലും കരാറുകാരൻ ആദ്യം പനിക്ക് ചികിത്സ തേടിയ സ്വകാര്യ ക്ലിനിക്കിൽ പരിശോധനക്കെത്തിയ ആറാം വാർഡിലെ ഒരുവനിതക്കും കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചു. ഏഴാം വാർഡിലെ ഒരു യുവാവിനും കുട്ടമശ്ശേരിയിലെ ലോട്ടറിക്കച്ചവടക്കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അഗ്​നിരക്ഷാസേനയുടെ നേതൃത്വത്തിൽ കുട്ടമശ്ശേരി കവലയിൽ അണുനശീകരണം നടത്തി. പഞ്ചായത്തിൽ ഇതുവരെ 142 പേർക്ക്​ കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്. എന്നാൽ, ഫലം പൂർണമായും ലഭ്യമായിട്ടില്ല. നിലവിൽ ലഭ്യമായ കണക്കനുസരിച്ച് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെ ചൊവ്വാഴ്ച ആറുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡൻറ് തിങ്കളാഴ്ച വൈകീട്ട്​ സ്വയം നിരീക്ഷണത്തിൽ പോയിരുന്നു. ea aly___Kuttamassery അഗ്​നിരക്ഷാസേനയുടെ നേതൃത്വത്തിൽ കുട്ടമശ്ശേരി കവലയിൽ അണുനശീകരണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.