ചുറ്റും ക​െണ്ടയ്​ൻമെൻറ് സോണുകൾ; കൂസലില്ലാതെ ജനം

ചുറ്റും ക​െണ്ടയ്​ൻമൻെറ് സോണുകൾ; കൂസലില്ലാതെ ജനം ചൂർണിക്കര: പഞ്ചായത്തിലെ വിവിധ വാർഡുകൾ ക​െണ്ടയ്​ൻമൻെറ് സോണാക്കിയിട്ടും ഈ വാർഡുകൾക്കിടയി​െല കുന്നത്തേരി കവലയിൽ ജനങ്ങളുടെ അലസത തുടരുന്നു. പഞ്ചായത്തിലെ മൂന്ന്, ഏഴ്, ഒമ്പത്, 15 വാർഡുകൾ കണ്ടെയ്ൻമൻെറ് സോണിലാണ്. പഞ്ചായത്തിലെ ഏറ്റവും തിരക്കേറിയ കുന്നത്തേരി കവലയുടെ ചുറ്റുവട്ട​െത്ത വാർഡുകളാണിവ. ഈ വാർഡുകളിൽനിന്നടക്കം പതിവായി ഇവിടെ പലരും എത്തിയിരുന്നതാണ്. എന്നാൽ, കവലയിൽ ഇപ്പോഴും ഒരു നിയന്ത്രണവുമില്ലാതെ ആളുകൾ കൂട്ടംകൂടുകയാണെന്ന് ആക്ഷേപമുണ്ട്. ആലുവ മുനിസിപ്പാലിറ്റിയുടെ പരിസര പഞ്ചായത്തായ ചൂർണിക്കരയിലെ നിരവധി ജനം തിങ്ങിപ്പാർക്കുന്ന പ്രദേശമായ 10, 11 വാർഡുകൾ ഉൾപ്പെട്ട കുന്നത്തേരിയിൽ മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കുന്നത്തേരി മേഖല കമ്മിറ്റിക്ക് വേണ്ടി രാജേഷ് കലക്ടർക്ക് കത്ത്​ നൽകി. ക്യാപ്ഷൻ ea yas KUNNATHERI KAVALA വഴിവാണിഭക്കാരുടെ തിരക്കുള്ള കുന്നത്തേരി കവല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.