വിമുക്തഭടന്മാർക്ക്​ അവസരം

​ കൊച്ചി: ഭാരത്‌ പെട്രോളിയം കോര്‍പറേഷന്‍ തിരുവനന്തപുരം, തൃശൂർ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ സര്‍വിസ് ദാദാക്കളെ നിയമിക്കുന്നു. താല്‍പര്യമുള്ള ജെ.സി.ഒ റാങ്കില്‍ കുറയാത്ത, 60 വയസ്സിനു താഴെയുമുള്ള വിമുക്തഭടന്മാര്‍ ഈ മാസം 31നു​മുമ്പ്​ എറണാകുളം സൈനിക ക്ഷേമ ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 0484 2774057. ഹയർ സെക്കൻഡറി ഫലം 'പി.ആർ.ഡി ലൈവ്' ആപ്പിൽ കൊച്ചി: ഈ വർഷത്തെ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഫലം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പി​ൻെറ ഔദ്യോഗിക മൊബൈൽ ആപ്പായ പി.ആർ.ഡി ലൈവിൽ ലഭിക്കും. ബുധനാഴ്ച ഉച്ചക്ക്​ ഔദ്യോഗിക പ്രഖ്യാപനം നടന്നാലുടൻ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ രജിസ്​റ്റർ നമ്പർ നൽകിയാൽ ഫലമറിയാം. ഗൂഗിൾ പ്ലേ സ്​റ്റോറിലും ആപ്പ് സ്​റ്റോറിലുംനിന്ന് പി.ആർ.ഡി ലൈവ് ഡൗൺലോഡ് ചെയ്യാം. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്​റ്റ്​ ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കുകൂടുന്നതിനനുസരിച്ച് ബാൻഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിങ്​ സംവിധാനമാണ് ഉപയോഗിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.