കെ.എസ്.യു നേതാവിനെ റിമാൻഡ് ചെയ്തു

ആലുവ: സ്വർണക്കടത്ത്​ കേസിൽ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും വൈദ്യപരിശോധനക്ക് ഹാജരാക്കിയ ജില്ല ആശുപത്രി ഗേറ്റിനു മുന്നിൽ പ്രതിഷേധിച്ച കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി എ.എ. അജ്മലിനെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ആലുവ കോടതിയുടെ ചുമതലയുള്ള അങ്കമാലി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ അജ്മലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. ജാമ്യഹരജി ചൊവ്വാഴ്ച കോടതി വിഡിയോ കോൺഫറൻസിലൂടെ പരിഗണിക്കും. മാസ്ക് ധരിച്ചില്ല; 73 പേർക്കെതിരെ കേസ് ആലുവ: റൂറൽ ജില്ലയിൽ തിങ്കളാഴ്ച മാസ്ക്​ ധരിക്കാത്തതിന് 73 പേർക്കെതിരെ കേസെടുത്തു. എപ്പി​െഡമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരമാണ് കേസെന്ന് റൂറൽ ജില്ല പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. മറ്റ് ലോക്​ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 21 കേസ്​ രജിസ്​റ്റർ ചെയ്തു. അഞ്ചുപേരെ അറസ്​റ്റ്​ ചെയ്തു. ആറ് വാഹനങ്ങൾ കണ്ടുകെട്ടി. ക​െണ്ടയ്ൻമൻെറ് സോണുകളിൽ പൊലീസ് നിയന്ത്രണം തുടരുകയാണ്. 82 സോണുകളാണ് റൂറൽ ജില്ലയിലുള്ളത്. ഇവിടങ്ങളിൽ പൊലീസ് പിക്കറ്റുകൾ ഏർപ്പെടുത്തി. അവശ്യസർവിസേ അനുവദിക്കുന്നുള്ളൂ. നിരീക്ഷണ വാഹനങ്ങളിൽ പട്രോളിങ് ഏർപ്പെടുത്തി. പ്രധാന കേന്ദ്രങ്ങളിൽ കോവിഡുമായി ബന്ധപ്പെട്ട് ബോധവത്​കരണ പോസ്​റ്ററുകൾ പതിക്കുന്നുണ്ട്. 200ലേറെ ഉദ്യോഗസ്ഥരെയാണ് സോണുകളിൽ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത പൊലീസ് വളൻറിയർമാരും സേവനമനുഷ്ഠിക്കുന്നു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ സൗകര്യവും മറ്റും നേരിട്ടും കോവിഡ് കാൾ സൻെറർ വഴിയും ഹാപ്പി അറ്റ് ഹോം ആപ്​ വഴിയും പരിശോധിക്കുന്നുണ്ടെന്ന്​ എസ്.പി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.