ഓൾഡ് മാർക്കറ്റിൽ സുരക്ഷിതത്വം കൂട്ടണം -സി.ഐ.ടി.യു

ആലുവ: ഓൾഡ് മാർക്കറ്റിൽ സുരക്ഷിതത്വം കൂട്ടണമെന്ന് ചുമട്ടുതൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ആവശ്യപ്പെട്ടു. മന്ത്രി സുനിൽകുമാറി​ൻെറയും കലക്ടറുടെയും അൻവർ സാദത്ത് എം.എൽ.എയുടെയും നേതൃത്വത്തിൽ നടന്ന വിഡിയോ കോൺഫറൻസി​ൻെറ തീരുമാനപ്രകാരം ഓൾഡ് മാർക്കറ്റിലെ കച്ചവടം പുനരാരംഭിക്കാൻ യൂനിയൻ സമർപ്പിച്ച നിർദേശത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. മൊത്തവ്യാപാര സ്ഥാപനങ്ങളിലേക്ക് ചരക്കുമായി വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരിൽനിന്നാണ് പ്രധാനമായും കോവിഡ് പകരാൻ സാധ്യത. ലോറി ജീവനക്കാർക്ക് പ്രത്യേക ശുചിമുറി സൗകര്യം ലഭ്യമാക്കണം. ചരക്കിറക്കി തിരിച്ചുപോകുംവരെ വാഹനത്തിൽത്തന്നെ കഴിയുമെന്ന് ഉറപ്പാക്കണം. കയറ്റിറക്ക് തൊഴിലാളികൾക്ക് താൽക്കാലിക താമസ സൗകര്യം അനുവദിക്കണം. ഓൾഡ് മാർക്കറ്റ് കേന്ദ്രീകരിച്ച് ഓടുന്ന ഓട്ടോ ഡ്രൈവർക്ക് കോവിഡ് പിടിപെട്ട സാഹചര്യത്തിൽ കടയുടമകളുടെയും ജീവനക്കാരുടെയും പരിശോധന എത്രയും വേഗം നടത്താൻ നടപടി സ്വീകരിക്കണമെന്നും സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.എം. സഹീർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.