സ്കൂള്‍ കെട്ടിടം ഉദ്ഘാടനം

വരാപ്പുഴ: പഞ്ചായത്തിലെ ചിറക്കകം ഗവ.എല്‍.പി സ്കൂളിന് പുതിയതായി നിര്‍മിച്ച സ്കൂള്‍ കെട്ടിടത്തി​ൻെറ ഉദ്ഘാടനം ഈ മാസം16ന് രാവിലെ 9.30ന് വി.ഡി. സതീശന്‍ എം.എല്‍.എ നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. മുഹമ്മദ്‌ അധ്യക്ഷത വഹിക്കും. നിർമാണ തൊഴിലാളികൾ ധർണ നടത്തി പറവൂർ: നിർമാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, തൊഴിൽ നിയമങ്ങൾ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി പിൻവലിക്കുക, കോവിഡ് കാല പാക്കേജ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൺസ്ട്രക്​ഷൻ വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ-സി.ഐ.ടി.യു ധർണ നടത്തി. വടക്കുംപുറം പോസ്​റ്റ്​ ഒാഫിസിന് മുന്നിൽ നടന്ന ധർണ സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം കെ.എ. വിദ്യാനന്ദൻ, ഏഴിക്കരയിൽ യൂനിയൻ ഏരിയ കമ്മിറ്റി അംഗം എ.സി. ഷാൻ, മുനമ്പം കവലയിൽ യൂനിയൻ ഏരിയ ജോ.സെക്രട്ടറി എം.പി. തോമസ് എന്നിവർ ഉദ്ഘാടനം ചെയ്തു. EA PVR-dharna കൺസ്ട്രക്​ഷൻ വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ-സി.ഐ.ടി.യു വടക്കുംപുറം പോസ്​റ്റ്​ ഒാഫിസിന് മുന്നിൽ നടത്തിയ ധർണ സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം കെ.എ. വിദ്യാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.