മെഡിക്കൽ-ഡെൻറൽ പി.ജി പ്രവേശന സംവരണം: പിന്നാക്കവിരുദ്ധ നയം തിരുത്തണം -മെക്ക

മെഡിക്കൽ-ഡൻെറൽ പി.ജി പ്രവേശന സംവരണം: പിന്നാക്കവിരുദ്ധ നയം തിരുത്തണം -മെക്ക കൊച്ചി: മെഡിക്കൽ, ഡൻെറൽ പി.ജി പ്രവേശനത്തിന്​ 70 ശതമാനമുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് ഒമ്പതുശതമാനവും 20 ശതമാനം മാത്രമുള്ള മുന്നാക്ക സമുദായങ്ങൾക്ക് 10 ശതമാനവും സംവരണം നിശ്ചയിച്ച സംസ്ഥാന സർക്കാർ തീരുമാനം മുന്നാക്ക പ്രീണനവും പിന്നാക്ക​േദ്രാഹവുമാണെന്ന് മെക്ക സംസ്ഥാന എക്സിക്യൂട്ടിവ് അഭിപ്രായപ്പെട്ടു. പ്രഫഷനൽ കോഴ്​സ്​ പ്രവേശനത്തിന് നിലവിലെ സംവരണം പിന്നാക്ക വിഭാഗങ്ങൾക്ക് 30 ശതമാനം, പട്ടികവിഭാഗത്തിന്​ 10, മുന്നാക്ക വിഭാഗങ്ങൾക്ക് 10 എന്നിങ്ങനെയാണ്. ഒരു വ്യാഴവട്ടമായി കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒ.ബി.സി.ക്ക് 27 ശതമാനം സംവരണം അനുവദിച്ച് തുടങ്ങിയിട്ട്. എന്നാൽ, കേരളത്തിൽ ഇപ്പോഴും മെഡിക്കൽ, ഡൻെറൽ പി.ജി കോഴ്സുകൾക്ക് ഒമ്പതുശതമാനം മാത്രമാണ്​. അതേസമയം രണ്ടുവർഷം പോലും തികയാത്ത മുന്നാക്ക സമുദായ സംവരണം (ഇ.ഡബ്ല്യു.എസ്​ ക്വാട്ട) പത്തുശതമാനം നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാറിന് അതിജാഗ്രതയും പ്രകാശവേഗതയുമാണെന്ന് യോഗം വിലയിരുത്തി. ക്രീമിലെയർ മാനദണ്ഡം പരിഷ്കരിച്ച് ശമ്പള വരുമാനംകൂടി കണക്കിലെടുത്ത് പിന്നാക്ക വിഭാഗങ്ങളെ പുറന്തള്ളാനുള്ള നീക്കത്തിനെതിരെ കേന്ദ്രസർക്കാറിന് നിവേദനം നൽകും. പാലോളി കമ്മിറ്റി ശിപാർശകൾ നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാറി​ൻെറ നിസ്സംഗതയിൽ യോഗം പ്രതിഷേധിച്ചു. സംസ്ഥാന പ്രസിഡൻറ്​ പ്രഫ. ഇ. അബ്​ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. എൻ.കെ. അലി റിപ്പോർട്ടും സി.ബി. കുഞ്ഞുമുഹമ്മദ് കണക്കും അവതരിപ്പിച്ചു. എം.എ. ലത്തീഫ്, എ.ഐ. മുബീൻ, കെ.എം. അബ്​ദുൽകരീം, എ.എസ്​.എ. റസാഖ്, സി.എച്ച്. ഹംസ, എൻ.സി. ഫാറൂഖ് എൻജിനീയർ, ടി.എസ്​. അസീസ്​, ഡോ. പി. നസീർ, എ. മഹ്​മൂദ്, അബ്​ദുൽസലാം ക്ലാപ്പന തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.