പിറവം അഗ്​നിശമന യൂനിറ്റിന് ഡിങ്കി ബോട്ട്

പിറവം: ഫയർഫോഴ്സിന് ഡിങ്കി ബോട്ട് നൽകാൻ സർക്കാർ ഉത്തരവായതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. 2018ലെ പ്രളയത്തിനുശേഷം സർക്കാറിനോട് ഡിങ്കി ബോട്ട്, പരിശീലനം ലഭിച്ച സ്‌കൂബാ ടീം, സ്‌കൂബ സെറ്റുകൾ എന്നിവ ആവശ്യപ്പെട്ടിരുന്നു. സ്‌കൂബ ടീമിനെയും സ്‌കൂബ സെറ്റുകളും കിട്ടിയിരുന്നെങ്കിലും പ്രവർത്തനം പൂർണമായും പ്രയോജനപ്പെടുത്തണമെങ്കിൽ ഡിങ്കി ബോട്ട് കൂടി ആവശ്യമായിരുന്നു. ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതി​ൻെറ അടിസ്ഥാനത്തിലാണ്​ അനുവദിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.