മൂവാറ്റുപുഴയിൽ രണ്ട്​ വാർഡ്​ അടച്ചു

മൂവാറ്റുപുഴ: മത്സ്യ മാർക്കറ്റ് അടച്ചതിനുപിന്നാലെ നഗരസഭയിലെ ഒന്ന്​, 28 വാർഡുകൾ ഹോട്സ്പോട്ടായി പ്രഖ്യാപിച്ചു. രണ്ട്​ വാർഡുകളിലെയും വ്യാപാര സ്ഥാപനങ്ങൾ പൂർണമായി അടച്ചു. ഇടവഴികളടക്കം ബ്ലോക്ക്​ ചെയ്തു. എം.സി റോഡി​ൻെറ ഓരത്തെ മിൽമ ജങ്​ഷൻ മുതൽ ചാരീസ് ജങ്​ഷനടുത്തു വരെയുള്ള ഭാഗത്തെ റോഡിനിരുവശവുമാണ് ഒന്ന്​, 28 വാർഡുകൾ. ഹോട്ടലുകൾ ഉൾപ്പെടെ അടപ്പിച്ചതോടെ നാട്ടുകാരും വ്യാപാരികളും പ്രതിഷേധം ഉയർത്തുകയും എം.എൽ.എയുൾപ്പെടെ ജനപ്രതിനിധികൾ പൊലീസ് ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. ഹോട്സ്പോട്ടായി പ്രഖ്യാപിച്ചാൽ ചെയ്യേണ്ട കാര്യങ്ങൾ മാത്രമാണി​തെന്നായിരുന്നു പൊലീസ് നിലപാട്. ആർ.ഡി.ഒയും എം.എൽ.എയും ചർച്ച നടത്തിയെങ്കിലും കലക്ടറുടെ അനുമതിയില്ലാതെ നിയന്ത്രണങ്ങളിൽ ഇളവുവരുത്താനാകില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. സംഭവം വിവാദമായതോടെ മുനിസിപ്പൽതല നിരീക്ഷണസമിതി യോഗം ചേർന്ന് ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ എം.എൽ.എയെ ചുമതലപ്പെടുത്തി. EM MVPA-Fish മൂവാറ്റുപുഴ നഗരസഭയിലെ ഒന്ന്​, 28 വാർഡുകൾ ഹോട്സ്പോട്ടായി പ്രഖ്യാപിച്ചതിനെത്തുടർന്ന് വ്യാപാരസ്ഥാപനങ്ങൾ അടപ്പിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.