ഫേസ്ബുക്ക്​ ചലഞ്ച് ഓൺലൈൻ ഉദ്ഘാടനം

കൊച്ചി: യുവാക്കളെയും കുട്ടികളെയും ഗാന്ധിയൻ ദർശനങ്ങളിലേക്ക്​ ആകർഷിക്കാൻ ബാലജന ഗാന്ധി ദർശൻ വേദിയും ഐ.ടി സെല്ലും സംഘടിപ്പിക്കുന്ന സംസ്ഥാനതല ഫേസ്ബുക്ക് ചലഞ്ചി​ൻെറ​ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഓൺലൈനിലൂടെ നിർവഹിച്ചു. സംസ്ഥാന ചെയർമാൻ ഡോ. എം.സി. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. നെടുമ്പന അനിൽ മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ എം.എസ്. ഗണേശ്, ഡോ. അജിതൻ മേനോത്ത്, ഡോ. പി.വി. പുഷ്പജ, അഡ്വ. ജി. മനോജ് കുമാർ, വി.എസ്. ദിലീപ് കുമാർ, എം.വി.ആർ. മേനോൻ, ടി. ദിനേശൻ, നന്ദകുമാർ കോറോത്ത്, സി.വി. രമേശ്, ലിസി ജേക്കബ്, ധനഞ്​ജയൻ, രാഘവൻ കുളങ്ങര, ഭവിൻ രാജ്, ജമീല മധൂർ, സുഗുണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.