അയ്യൻകാളി ജന്മദിനാഘോഷം

തുറവൂർ: അയ്യൻകാളി ജന്മദിനം ആഗസ്​റ്റ് 28ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ എസ്.സി ആൻഡ്​​ എസ്.ടി കോഓപറേറ്റിവ് ക്ലസ്​റ്റർ യോഗം തീരുമാനിച്ചു. വിപുലമായ സ്വാഗതസംഘം രൂപവത്​കരണ യോഗം ജൂലൈ 26ന്​ രാവിലെ 10.30ന് എഴുപുന്ന പഞ്ചായത്ത്​ പട്ടികജാതി സർവിസ് സഹകരണ സംഘം ഓഡിറ്റോറിയത്തിൽ നടക്കും. സി.കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. --------------- കോവിഡ് പ്രതിരോധം താളം തെറ്റി -കൊടിക്കുന്നിൽ സുരേഷ് ചാരുംമൂട്: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയതി​ൻെറ സൂചനകളാണ് രോഗബാധ വർധിക്കുന്നതിലൂടെ ബോധ്യപ്പെടുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. ഐ.ടി.ബി.പി അധികൃതർ ആവശ്യപ്പെട്ടിട്ടും ജവാന്മാർക്ക് കൃത്യമായി ക്വാറൻറീൻ സൗകര്യം ഒരുക്കാൻ ജില്ല ഭരണകൂടത്തിനും ബന്ധപ്പെട്ടവർക്കും കഴിയാതിരുന്നതാണ് ക്യാമ്പിൽ കോവിഡ് പടരാൻ കാരണമായതെന്നും അദ്ദേഹം ആരോപിച്ചു. മറ്റ് സംസ്ഥാനങ്ങളിൽനിന്ന്​ മാർച്ച് അവസാനം ജവാന്മാർ എത്തുന്ന വിവരം ഐ.ടി.ബി.പി അധികൃതർ മുൻകൂട്ടി സർക്കാറിനെയും ജില്ല ഭരണകൂടത്തെയും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളെയും അറിയിച്ചിട്ടും ക്വാറൻറീൻ സൗകര്യം ഏർപ്പെടുത്തിയില്ല. 80 പേരെ സമീപമുള്ള സ്കൂളിൽ ക്വാറൻറീനിലാക്കിയത് രണ്ടാഴ്ച മുമ്പുമാത്രമാണ്. ക്യാമ്പിന് പുറത്ത് സൗകര്യമൊരുക്കാതെ ബാരക്കിൽ തന്നെ കഴിയേണ്ടി വന്ന 300 പേരിൽ 131 പേർക്കാണ്​ കോവിഡ് സ്ഥിരീകരിച്ചത്. ഇത് ജില്ല ഭരണകൂടത്തി​ൻെറയും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളുടെയും വീഴ്ചയാ​െണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.