പി.കെ.വി ചരമ വാർഷികം

ആലപ്പുഴ: സമുന്നത സി.പി.ഐ നേതാവും മുൻ മുഖ്യമന്ത്രിയുമായ പി.കെ. വാസുദേവൻ നായരുടെ 15ാം ചരമവാർഷിക ദിനം സി.പി.ഐ ജില്ല കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു. ജില്ല കൗൺസിൽ ഓഫിസിൽ നടന്ന പുഷ്പാർച്ചനയും പതാക ഉയർത്തലും ജില്ല അസി. സെക്രട്ടറി പി.വി. സത്യനേശൻ ഉദ്​ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം ദീപ്തി അജയകുമാർ, ജില്ല കമ്മിറ്റി അംഗം അഡ്വ. പി.പി. ഗീത, ബി.കെ.എം.യു ജില്ല സെക്രട്ടറി ആർ. അനിൽ കുമാർ, സി.പി.ഐ അമ്പലപ്പുഴ മണ്ഡലം അസി. സെക്രട്ടറി ബി. നസീർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.