ഐ.ടി.ബി.പി ക്യാമ്പ്: എല്ലാവരെയും ടെസ്​റ്റിന് വിധേയമാക്കും

ആലപ്പുഴ: നൂറനാട് ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐ.ടി.ബി.പി) ക്യാമ്പിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും സ്വാബ് ടെസ്​റ്റിന് വിധേയമാക്കുമെന്ന് കലക്ടര്‍ എ. അലക്സാണ്ടര്‍ അറിയിച്ചു. ഇവരുടെ സുരക്ഷ ഉറപ്പുവരുത്താനും ചികിത്സയും നിരീക്ഷണവും ഉറപ്പാക്കാനും ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും നടപടി എടുത്തുവരുകയാണ്. 350ലധികം ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്. കഴിഞ്ഞ ദിവസം 118 പേരുടെ സ്രവം പരിശോധനക്ക്​ നല്‍കിയിട്ടുണ്ട്. ഇതിനു മുമ്പ് 92 പേരുടെ സ്രവം പരിശോധനക്ക്​ ശേഖരിച്ചിരുന്നു. പരിശോധനയില്‍ പോസിറ്റിവായവരെ ആശുപത്രിയിലേക്ക് മാറ്റി. നെഗറ്റിവ് ആകുന്നവരെ ക്വാറൻറീന്‍ ചെയ്യുന്നതിന് ജില്ല ഭരണകൂടം അടുത്തുള്ള മൂന്നു കെട്ടിടം ഏറ്റെടുത്തു. ഐ.ടി.ബി.പി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചെങ്ങന്നൂര്‍ ആര്‍.ഡി.ഒയെ ചുമതലപ്പെടുത്തിയതായി കലക്ടര്‍ അറിയിച്ചു. ഐ.ടി.ബി.പി ക്യാമ്പില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണ ഭാഗമായി നൂറനാട്, പാലമേൽ, താമരക്കുളം എന്നീ ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലുള്ള മുഴുവൻ പ്രദേശങ്ങളും ലാർജ് ക്ലസ്​റ്റർ / കണ്ടെയ്ൻമൻെറ് സോണുകളായി പ്രഖ്യാപിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കലക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.