കോവിഡ് ഫസ്​റ്റ് ലെവൽ ട്രീറ്റ്‌മെൻറ് സെൻറർ സജ്ജമാക്കി

കോവിഡ് ഫസ്​റ്റ് ലെവൽ ട്രീറ്റ്‌മൻെറ് സൻെറർ സജ്ജമാക്കി നെടുമ്പാശ്ശേരി: സിയാൽ കൺവെൻഷൻ സൻെററിൽ കോവിഡ് ഫസ്​റ്റ് ലെവൽ ട്രീറ്റ്‌മൻെറ് സൻെറർ സജ്ജമാക്കി. കറുകുറ്റി അഡ്‌ലക്‌സ് എക്‌സിബിഷൻ സൻെററിൽ കൂടുതൽ രോഗികൾ എത്തിയതോടെയാണ് ഈ സൻെറർ സജ്ജമാക്കിയത്. 168 പേർക്ക് ഒരേ സമയം ചികിത്സ നൽകാവുന്ന രീതിയിലാണ് സൗകര്യങ്ങൾ. കാറ്റഗറി എ വിഭാഗത്തിൽപെട്ടവരെയാണ് ഇവിടെ പ്രവേശിപ്പിക്കുക. ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കോവിഡ് പോസിറ്റിവ് ആയ രോഗികളെയാണ് ഇവിടെ ചികിത്സിക്കുന്നത്. രോഗികൾ ലക്ഷണങ്ങൾ കൂടുതൽ പ്രകടിപ്പിക്കുകയും ആരോഗ്യനിലയിൽ മാറ്റംവരുകയും ചെയ്താൽ കളമശ്ശേരിയിലെ മെഡിക്കൽ കോളജിലേക്ക് മാറ്റും. രോഗികൾക്കുള്ള ഭക്ഷണം സ്വകാര്യ കാറ്ററിങ് സർവിസുകൾ വഴിയാണ് എത്തിക്കുക. ചികിത്സയിൽ ഉള്ളവർക്ക് ടെലിവിഷൻ കാണാനുള്ള സൗകര്യവും സൗജന്യ വൈ-ഫൈ സൗകര്യവും ഹാളിൽ ഒരുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.