നിയന്ത്രണങ്ങളുമായി മോട്ടോർ വാഹന വകുപ്പും

ആലുവ: കോവിഡ് സമൂഹ വ്യാപനഭീഷണിയുടെ പശ്ചാത്തലത്തിൽ മോട്ടോർ വാഹന വകുപ്പും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വകുപ്പി​ൻെറ സേവനങ്ങൾക്കുള്ള എല്ലാ അപേക്ഷയും www.parivahan.gov.in വെബ്സൈറ്റ് വഴി ഓൺലൈനായി ചെയ്തശേഷം ഓഫിസിൽ സ്ഥാപിച്ച ബോക്സിൽ നിക്ഷേപിക്കണം. ടാക്സും ഫീസും ഓൺലൈനായി അടക്കാം. ഓഫിസിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. അന്വേഷണങ്ങൾക്ക് 0484 2622006 നമ്പറിൽ ബന്ധപ്പെടാം. പുതിയ വാഹനങ്ങളുടെ രജിസ്ട്രഷൻ സർട്ടിഫിക്കറ്റുകളും ടെമ്പററി രജിസ്ട്രഷൻ സർട്ടിഫിക്കറ്റുകളും രണ്ടുദിവസത്തിനകം നൽകുന്നുണ്ട്​. ബാക്കിയുള്ളവ 15ന്​ മുമ്പ്​ തീർക്കാനുള്ള ശ്രമത്തിലാണ് ജീവനക്കാർ. സേവനാവകാശ പരിധി കഴിഞ്ഞും തീർപ്പാക്കാത്തവയുണ്ടെങ്കിൽ പി.ആർ.ഒയുമായി ബന്ധപ്പെടണമെന്ന് ജോയൻറ് ആർ.ടി.ഒ സലിം വിജയകുമാർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.