ചാർ​ട്ടേഡ്​ വിമാനങ്ങൾക്ക്‌ അനുമതി നൽകണം -എ.എം. ആരിഫ്‌

ആലപ്പുഴ: യു.എ.ഇ.യിൽനിന്നുള്ള വിമാനക്കമ്പനികളുടെ ചാർ​ട്ടേഡ്​ വിമാനങ്ങൾക്ക്‌ അനുമതി നിഷേധിക്കുന്ന നടപടി പുനഃപരിശോധിക്കണമെന്ന് എ.എം. ആരിഫ്‌ എം.പി ആവശ്യപ്പെട്ടു. ധാരാളം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്ന യു.എ.ഇയിൽനിന്ന്​ വന്ദേഭാരത്‌ മിഷൻ മുഖാന്തരം മാത്രം ആളുകളെ തിരികെ കൊണ്ടുവരുന്നത്‌ അപ്രായോഗികമാണെന്ന്​ വിദേശകാര്യ മന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി. പിന്നാക്ക വിഭാഗങ്ങൾക്ക്​ ​െതാഴിലവസരങ്ങൾ നിഷേധിക്കുന്നു -കൊടിക്കുന്നിൽ ആലപ്പുഴ: റെയിൽവേ സ്വകാര്യവത്​കരിച്ചും തൊഴിലവസരങ്ങൾ ചെറുപ്പക്കാർക്കും പ്രത്യേകിച്ച് ദലിത്-പിന്നാക്ക വിഭാഗങ്ങൾക്കും അപ്രാപ്യമാക്കിയും കേന്ദ്രസർക്കാർ തൊഴിലവസരങ്ങൾ നിഷേധിക്കുകയാണെന്ന്​ കൊടിക്കുന്നിൽ സുരേഷ് എം.പി. ഈ നീക്കം ഭരണഘടന അവർക്ക്​ നൽകുന്ന എല്ലാ സുരക്ഷയുടെയും ലംഘനമാ​െണന്നും പ്രസ്​താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.