വളം വിലവർധന ഏലം കർഷകരെ ദുരിതത്തിലാക്കുന്നു -കർഷക കോൺഗ്രസ്​

കട്ടപ്പന: കനത്ത വിലത്തകര്‍ച്ച നേരിടുന്നതിനിടെ രാസവളങ്ങളുടെയും കീടനാശിനികളുടെയും വില കുതിച്ചുയര്‍ന്നത് ഏലം കര്‍ഷകരെ ദുരിതത്തിലാക്കുകയാണെന്ന് കര്‍ഷക കോണ്‍ഗ്രസ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഓരോവര്‍ഷവും കോടിക്കണക്കിന്​ രൂപയാണ് കാര്‍ഷിക മേഖലക്കായി മാറ്റിവെക്കുന്നത്. ഈ പണം എവിടേക്കാണ് പോകുന്നതെന്നറിയാന്‍ കര്‍ഷകര്‍ക്ക് താല്‍പര്യമുണ്ട്. ഒരുവര്‍ഷത്തിനിടെ രാസവളങ്ങളുടെ വിലയില്‍ ഇരട്ടിയോളം വര്‍ധനയാണുണ്ടായത്. 25 കിലോ ഫോളിയാര്‍ വളങ്ങള്‍ക്ക് 1000 മുതല്‍ 3000 രൂപയുടെ വരെ വര്‍ധനയാണ്. രാസവളങ്ങള്‍ക്ക് 50 കിലോ ചാക്കിന് 300 മുതല്‍ 700 രൂപയുടെ വരെ വര്‍ധനയും ഉണ്ടായിട്ടുണ്ട്. ഏലക്കാക്ക്​ 1500 രൂപ തറവില നിശ്ചയിക്കണമെന്നും കര്‍ഷക കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ്​ ആന്‍റണി കുഴിക്കാട്ട്, ജോസ് മുത്തനാട്ട്, പി.കെ. രാമകൃഷ്ണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. കര്‍ഷക കോണ്‍ഗ്രസ് ജില്ല നേതൃസംഗമവും സംസ്ഥാന പ്രസിഡന്‍റ്​ കെ.സി. വിജയന്​ സ്വീകരണവും നാലിന് ഉച്ചക്ക്​ രണ്ടിന് ഇടുക്കി ഡി.സി.സി ഓഫിസില്‍ നടക്കും. ഡി.സി.സി പ്രസിഡന്‍റ്​ സി.പി. മാത്യു ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.