മെഗാ ഓണം ഫെസ്റ്റ് സംഘടിപ്പിക്കും

മുട്ടം: മുട്ടം പഞ്ചായത്ത്​ നേതൃത്വത്തിൽ മെഗാ ഓണം ഫെസ്റ്റ് സംഘടിപ്പിക്കും. സെപ്​റ്റംബർ മൂന്ന് മുതൽ ആറുവരെ നടക്കുന്ന ഫെസ്റ്റി‍ൻെറ ഭാഗമായി പുലികളി, വടംവലി, അത്തപ്പൂക്കള മത്സരം, ടൂവീലർ ഫാൻസിഡ്രസ്, വാഴയിൽ കയറ്റ മത്സരം, ചാക്കിലോട്ടം തുടങ്ങിയവ സംഘടിപ്പിക്കും. ഫെസ്റ്റി‍ൻെറ സുഗമമായ നടത്തിപ്പിന്​ പഞ്ചായത്ത് പ്രസിഡന്‍റ്​ ഷൈജ ജോമോൻ ചെയർമാനും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എൻ.കെ. ബിജു ജനറൽ കൺവീനറുമായി 51 അംഗ സ്വാഗതസംഘം രൂപവത്​കരിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്ലോറി പൗലോസ്, മുട്ടം സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ്​ കെ. രാജേഷ്, പഞ്ചായത്ത് അംഗങ്ങളായ മാത്യു പാലംപറമ്പിൽ, ഷേർളി അഗസ്റ്റിൻ, സൗമ്യ സാജബിൻ, മേഴ്സി ദേവസ്യ, റെജി ഗോപി, റിൻസി സുനീഷ്, പി.എസ്. രാധാകൃഷ്ണൻ, മുട്ടം പൊലീസ്​ ഇൻസ്​പെക്ടർ പ്രിൻസ്, സി.ഡി.എസ് ചെയർപേഴ്സൻ ഏലിയാമ്മ ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു. tdl mltm5 മുട്ടം പഞ്ചായത്ത്​ സംഘടിപ്പിക്കുന്ന മെഗാ ഓണം ഫെസ്റ്റി‍ൻെറ ഭാഗമായി ചേർന്ന സ്വാഗതസംഘം യോഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.