തൃക്കാക്കര വിജയം ആഘോഷമാക്കി യു.ഡി.എഫ്​

തൊടുപുഴ: ചരിത്ര ഭൂരിപക്ഷത്തോടെയുള്ള ഉമ തോമസിന്‍റെ വിജയത്തിൽ തൃക്കാക്കരയിലെ ജനങ്ങൾക്ക് അഭിവാദ്യമർപ്പിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യു.ഡി.എഫ്​ പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. തൊടുപുഴ മങ്ങാട്ടുകവലയിൽനിന്ന് ആരംഭിച്ച പ്രകടനം ഗാന്ധിസ്ക്വയർ ചുറ്റി പ്രൈവറ്റ് ബസ്​സ്റ്റാൻഡിൽ അവസാനിച്ചു. നിയോജകമണ്ഡലം കൺവീനർ എൻ.ഐ. ബെന്നി അധ്യക്ഷത വഹിച്ച സമാപന യോഗം ജില്ല കൺവീനർ പ്രഫ. എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി ജോൺ നെടിയപാല, ഇന്ദു സുധാകരൻ, ഷിബിലി സാഹിബ്, ടി.എൽ. അക്ബർ, കെ.ജി. സജിമോൻ, സുരേഷ് രാജു, എം. മോനിച്ചൻ, ജാഫർഖാൻ, മനോജ് കോക്കാട് എന്നിവർ സംസാരിച്ചു. എം.കെ. ഷാഹുൽ ഹമീദ്, എസ്. ഷാജഹാൻ, നൗഷാദ് മാറാട്ടിൽ, സി.എസ്. മഹേഷ്, കെ.പി. റോയി, മുഹമ്മദ് അൻഷാദ്, ജോസ്​ലറ്റ് മാത്യു, രാജേഷ് ബാബു, ബിനു തോമസ്, ഷാജി അറയ്ക്കൽ, നൗഷാദ് മാറാട്ടിൽ, നാസർ പാലമൂടൻ തുടങ്ങിയവർ നേതൃത്വം നൽകി. കട്ടപ്പന: ഉപ്പുതറയിൽ യു.ഡി.എഫ്​ പ്രവർത്തകർ പ്രകടനം നടത്തിയും മധുരം പങ്കിട്ടുമാണ്​ വിജയം ആഘോഷിച്ചത്. ജോർജ് ജോസഫ് കുറുമ്പുറം, പി. നിക്സൺ, സാബു വേങ്ങവേലി, ഫ്രാൻസിസ് അറക്കപറമ്പിൽ, കെ.പി. കേശവൻ, സിനി ജോസഫ്, ഓമന സോദരൻ, പി.ആർ. രശ്മി തുടങ്ങിയവർ നേതൃത്വം നൽകി. അടിമാലി: അടിമാലിയിൽ യു.ഡി.എഫ്​ സംഘടിപ്പിച്ച ആഹ്ലാദ പ്രകടനം ടൗണ്‍ ചുറ്റി സെൻട്രൽ ജങ്​ഷനില്‍ സമാപിച്ചു. പി.വി. സ്‌കറിയ, ജോര്‍ജ് തോമസ്, ബാബു പി. കുര്യാക്കോസ്, സി.എസ്. നാസര്‍, എം.ബി. സൈനുദ്ദീന്‍, കെ.എ. കുര്യന്‍, പി.സി. ജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചെറുതോണി: യു.ഡി.എഫ് മരിയാപുരം മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ഇടുക്കി ടൗണില്‍ ആഹ്ലാദപ്രകടനം നടത്തി. ഡി.സി.സി ഓഫിസ് പടിക്കല്‍നിന്ന്​ ആരംഭിച്ച പ്രകടനത്തിന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജോബി തയ്യില്‍, വര്‍ഗീസ് വെട്ടിയാങ്കല്‍, നിര്‍മല ലാലച്ചന്‍, സിന്ധു രഘുനാഥ്, ബിന്‍സി റോബി, തങ്കച്ചന്‍ മാണി, സാബു ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചെറുതോണിയിൽ നടന്ന യോഗത്തിൽ യു.ഡി.എഫ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്‍റ്​ ആൻസി തോമസ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ.ബി. സെൽവം, അനിൽ ആനയ്ക്കനാട്ട്, അനീഷ് ചേന്നക്കര, പി.എം. മുഹമ്മദ്, പി.ഡി. ജോസഫ്, സി.പി. സലീം തുടങ്ങിയവർ സംസാരിച്ചു. ചിത്രങ്ങൾ: TDL Upputhodu ഉമ തോമസിന്‍റെ വിജയവാർത്തയറിഞ്ഞ് പി.ടി. തോമസിന്‍റെ ഉപ്പുതോട്ടിലെ വീട്ടിലെത്തിയവർക്ക് ജ്യേഷ്ഠ സഹോദരൻ ഔസേപ്പച്ചന്‍റെ ഭാര്യ മേരിക്കുട്ടി മധുരം നൽകുന്നു TDL thodupuzha prakadanam യു.ഡി.എഫ്​ പ്രവർത്തകർ തൊടുപുഴയിൽ നടത്തിയ ആഹ്ലാദ പ്രകടനം TDL adimali prakadanam യു.ഡി.എഫ് അടിമാലിയിൽ നടത്തിയ ആഹ്ലാദ പ്രകടനം TDL Cheruthoni ചെറുതോണിയിൽ നടന്ന ആഹ്ലാദ പ്രകടനം TDL kattappana prakadanam കട്ടപ്പനയിൽ യു.ഡി.എഫ്​ നടത്തിയ ആഹ്ലാദ പ്രകടനം ഫലം തിരിച്ചുവരവിന്‍റെ ശംഖനാദം -യു.ഡി.എഫ്​ തൊടുപുഴ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫ് തിരിച്ചുവരവിന്‍റെ ശംഖനാദമാണെന്ന് ജില്ല ചെയർമാൻ അഡ്വ. എസ്.​ അശോകനും കൺവീനർ പ്രഫ. എം.ജെ. ജേക്കബും പ്രസ്താവനയിൽ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ ഭരണകക്ഷി എം.എൽ.എമാരും നീണ്ട ഒരുമാസം തൃക്കാക്കരയിൽ തമ്പടിച്ച് ഭരണസ്വാധീനം ദുർവിനിയോഗം ചെയ്തിട്ടും വോട്ടർമാരിൽ ഒരു ചലനവും ഉണ്ടാക്കാനായില്ല. മന്ത്രിമാരും നേതാക്കളും ജാതി തിരിഞ്ഞ് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചത് മതേതര ജനാധിപത്യ പരമ്പര്യത്തിന് കളങ്കമുണ്ടാക്കി. കെ-റെയിൽ ഇടതു മുന്നണിയുടെ മരണമണിയാകും എന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. പരിപാടികൾ ഇന്ന്​ കഞ്ഞിക്കുഴി നങ്കി എൽ.പി സ്കൂൾ: സൗജന്യ നേത്ര പരിശോധന ക്യാമ്പ്​ -രാവിലെ 9.00​ ഇടുക്കി താലൂക്ക്​ ഓഫിസ്​: താലൂക്ക്​ വികസന സമിതി യോഗം -രാവിലെ 11.00​ ഉടുമ്പന്നൂർ ഐശ്വര്യ ഓഡിറ്റോറിയം: ശബ്ദകലാകാരന്മാരുടെ സംഘടനയായ 'നാവി'ന്‍റെ നേതൃസംഗമം -രാവിലെ 10​.00 തൊടുപുഴ എൻ.എസ്​.എസ്​ ഹാൾ: ഗായത്രി സ്വയംസഹായ സംഘം ടൗൺ യൂനിറ്റിന്‍റെ പഠനോപകരണ വിതരണം. മന്ത്രി റോഷി അഗസ്റ്റിൻ -രാവിലെ 10​.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.