അസൗകര്യങ്ങളിൽ വീർപ്പുമുട്ടി തൊഴിലുറപ്പ്​ ഓംബുഡ്​സ്​മാൻ ഓഫിസ്​

ചെറുതോണി: പൈനാവിൽ സിവിൽ സപ്ലൈസ് ഓഫിസിന് സമീപം സൗകര്യങ്ങളില്ലാത്ത മുറിയിൽ വീർപ്പുമുട്ടി പ്രവർത്തിക്കുകയാണ് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓംബുഡ്​സ്മാൻ കാര്യാലയം. ഇടുങ്ങിയ ഒറ്റമുറിയിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. ശുചിമുറി സൗകര്യമില്ലാത്തതിനാൽ മറ്റ് ഓഫിസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജീവനക്കാർ. ജില്ലയുടെ വിവിധ മേഖലകളിൽനിന്ന്​ പരാതികളുമായി ഓംബുഡ്സ്മാനെ കാണാനെത്തുന്നവർക്ക് ഇരിക്കാൻപോലും സ്ഥലമില്ല. മഴക്കാലമായതോടെ വൈദ്യുതി പണിമുടക്കുന്നതുമൂലം ഓൺലൈൻ ജോലി തടസ്സപ്പെടുകയും ചെയ്യുന്നു. വൈദ്യുതിയില്ലെങ്കിൽ ഓഫിസും ഇരുട്ടിലാകും. കഴിഞ്ഞ ഫെബ്രുവരി 12നാണ് തൊഴിലുറപ്പ്​ പദ്ധതി ഓംബുഡ്‌സ്മാൻ ഓഫിസ് ഇടുക്കി പൈനാവിൽ പഴയ ആശുപത്രി കെട്ടിടത്തിലെ മുറിയിൽ പ്രവർത്തനമാരംഭിച്ചത്. ഓംബുഡ്‌സ്മാനായി നിയമിതനായ പി.ജി. രാജന്‍ ബാബു ഇതിനോടകം വിവിധ പഞ്ചായത്തുകളിലെ തൊഴിലുറപ്പുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ പരിഹരിച്ചുകഴിഞ്ഞു. കെട്ടിടത്തിൽ സൗകര്യപ്രദമായ മറ്റ് മുറികൾ ഒഴിവുണ്ടെങ്കിലും ഇടുക്കി സൈബർ ക്രൈം പൊലീസ് സ്റ്റേഷന് അനുവദിച്ച കെട്ടിടമായതിനാൽ അവിടേക്ക്​ മാറാനും നിവർത്തിയില്ല. ഫോട്ടോ ഇടുങ്ങിയ മുറിയിൽ പ്രവർത്തിക്കുന്ന തൊഴിലുറപ്പ്​ പദ്ധതി ഓംബുഡ്​സ്മാ‍ൻെറ ഓഫിസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.