ഇ​ന്ദ്ര​ജി​ത് സ​ന്തോ​ഷ്

മൊസാംബിക്കിൽ മലയാളി യുവ എൻജിനീയറെ കടലിൽ കാണാതായി

പിറവം: പിറവം സ്വദേശിയായ മെക്കാനിക്കൽ എൻജിനീയറെ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലെ ബെയ്റ തുറമുഖത്തെ എണ്ണക്കപ്പലിൽ ബോട്ടിടിച്ച് കടലിൽ കാണാതായി.എടയ്ക്കാട്ടുവയൽ പഞ്ചായത്ത് വെളിയനാട് പോത്തൻകുടിലിൽ ഇന്ദ്രജിത് സന്തോഷിനെയാണ് (22) കാണാതായത്. തിരച്ചിൽ തുടരുകയാണ്. 16ന് അവിടത്തെ സമയം രാവിലെ 3.30ഓടെയാണ് അപകടം.

സ്കോർപിയോ മറൈൻ മാരിടൈം മാനേജ്മെന്‍റ് എന്‍റർപ്രൈസസ് ഷിപ്പിങ് കമ്പനിയുടെ കപ്പലിലേക്ക് ജോലിക്ക് ബോട്ടിൽ പോകുംവഴിയാണ് അപകടം. കടൽക്ഷോഭത്തിനിടെ കപ്പലിലേക്ക് ബോട്ട് അടുപ്പിക്കുമ്പോൾ ഇടിച്ച് മുങ്ങുകയായിരുന്നു. 21 ജീവനക്കാരാണ് അപകടത്തിൽപെട്ടത്.

15 പേരെ രക്ഷപ്പെടുത്തി. ഈ മാസം 14നാണ് ഇന്ദ്രജിത് വീട്ടിൽനിന്ന് പോയത്. അച്ഛൻ സന്തോഷ് ജോലിചെയ്യുന്ന അതേ കമ്പനിയിലാണ് ഇന്ദ്രജിത്തും ജോലിക്ക് കയറിയത്.വെസലുകളുടെ അറ്റകുറ്റപ്പണികൾ കരാർ ഏറ്റെടുത്ത് ചെയ്യുന്ന ഈ കമ്പനിയുടെ അധികൃതർ ഇന്ദ്രജിത്തിന്‍റെ വീട്ടിലെത്തി വിവരങ്ങൾ പങ്കുവെച്ചു.

Tags:    
News Summary - A young Malayali engineer has gone missing at sea in Mozambique

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.