പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range അപകടത്തിൽപെട്ട ബൈക്കിൽ കഞ്ചാവ്്; യുവാക്കൾ പിടിയിൽ
പള്ളിക്കര: അപകടത്തിൽപെട്ട ബൈക്കിൽ കഞ്ചാവ് കണ്ടെത്തി. പ്രതികളെ നാട്ടുകാര്‍ പൊലീസില്‍ ഏല്പിച്ചു. ഉദയംപേരൂര്‍ നടക്കാവ് സ്വദേശികളായ ആദര്‍ശ് (23), രാഗേഷ് (23) എന്നിവരെയാണ് പിടികൂടിയത്.
ബുധനാഴ്ച രാത്രി 9.30ഓടെ അമ്പലമേട് അമ്പലത്തിക്കാവ് അമ്പലത്തിന് സമീപം പ്രതികള്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കിനു പിറകില്‍ ഇടിക്കുകയായിരുന്നു.
നാട്ടുകാര്‍ ഓടിക്കൂടിയതോടെ പ്രതികള്‍ കടന്നുകളയാന്‍ ശ്രമിച്ചു.
കീശയിൽനിന്ന് കഞ്ചാവുപൊതി പുറത്തേക്ക് ചാടുന്നത് കണ്ട നാട്ടുകാര്‍ രണ്ടുപേരെയും തടഞ്ഞുെവച്ച് അമ്പലമേട് പൊലീസിനെ ഏല്പിക്കുകയായിരുന്നു. 430 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.