ഗ്യാ​സ് സി​ലി​ണ്ട​ർ ചോ​ർ​ച്ച

പാചക വാതകം ചോർന്ന് തീപിടിത്തം

പ​ള്ളി​ക്ക​ര: പാ​ച​ക വാ​ത​കം ചോ​ർ​ന്ന് തീ​പി​ടി​ച്ചു. വെ​മ്പി​ള്ളി കൊ​ച്ചോ​ക്ക​ൻ പൗ​ലോ​സി​ന്റെ വീ​ട്ടി​ലെ പാ​ച​ക വാ​ത​ക സി​ലി​ണ്ട​റാ​ണ്​ ചോ​ർ​ന്ന​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 2.30നാ​ണ് സം​ഭ​വം. ഗ്യാ​സ്​ തീ​ർ​ന്ന സി​ലി​ണ്ട​ർ മാ​റ്റി പു​തി​യ​ത്​ ഘ​ടി​പ്പി​ച്ച് പാ​ച​കം തു​ട​രു​ന്ന​തി​നി​ടെ വാ​ത​കം ചോ​രു​ക​യാ​യി​രു​ന്നു. പ​ട്ടി​മ​റ്റം അ​ഗ്നി​ര​ക്ഷാ നി​ല​യം സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ എ​ൻ.​എ​ച്ച്. അ​സൈ​നാ​രു​ടെ നേ​തൃ​ത​ത്തി​ൽ സേ​ന അം​ഗ​ങ്ങ​ളാ​യ എ​ൻ.​ടി. ബാ​ല​ൻ, എം.​എ​സ്. മി​ഥു​ൻ, ആ​ർ. ര​തീ​ഷ്, ആ​ർ.​യു. റെ​ജു​മോ​ൻ, ആ​ർ. വി​ജ​യ​രാ​ജ്, പി.​വി. വി​ജീ​ഷ്, എ​സ്. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ തീ​യ​ണ​ച്ച​ത്.

റോ​ഡ് സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ ഫ​യ​ർ എ​ക്സ്റ്റി​ങ്​​ഗു​ഷ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്. റെ​ഗു​ലേ​റ്റ​ർ നീ​ക്കി​യ ശേ​ഷം മൂ​ടി​കൊ​ണ്ട് അ​ട​ച്ച് വാ​ത​ക​ചോ​ർ​ച്ച ഇ​ല്ലാ​താ​ക്കി.

Tags:    
News Summary - Cooking gas leak and fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.