എം.ജി

താൽക്കാലിക ഒഴിവ് കോട്ടയം: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ ധനസഹായത്തോടെ മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പ്യുവർ ആൻഡ്​​ അപ്ലൈഡ് ഫിസിക്‌സിൽ നടത്തുന്ന ഗവേഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ജൂനിയർ റിസർച് ഫെല്ലോയുടെ താൽക്കാലിക ഒഴിവുണ്ട്. മൂന്ന് വർഷത്തേക്കായിരിക്കും നിയമനം. ഫിസിക്‌സിൽ ചുരുങ്ങിയത് 60 ശതമാനം മാർക്കോടെ എം.എസ്​സി അല്ലെങ്കിൽ എം.ഫിൽ യോഗ്യതയുള്ളവരെയാണ് പരിഗണിക്കുക. എൻ.ഇ.ടി, ജി.എ.ടി.ഇ യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. ബന്ധപ്പെട്ട ഗവേഷണ മേഖലയിൽ ആവശ്യമായ പരിചയവും പ്രസിദ്ധീകരിക്കപ്പെട്ട പ്രബന്ധങ്ങളും അഭിലഷണീയം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യത്തെ രണ്ടുവർഷം 31,000 രൂപ നിരക്കിലും അവസാനവർഷം 35,000 രൂപ നിരക്കിലും പ്രതിമാസ ഫെലോഷിപ് ലഭിക്കും. പ്രായം 28ൽ താഴെയായിരിക്കണം. താൽപര്യമുള്ളവർ ആവശ്യമായ വിവരങ്ങളും രേഖകളുമടങ്ങിയ അപേക്ഷ ഫെബ്രുവരി 21നകം serbmgu2021@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. നോട്ടിഫിക്കേഷനും കൂടുതൽ വിവരങ്ങളും www.mgu.ac.in വെബ്‌സൈറ്റിൽ ലഭിക്കും. പരീക്ഷഫലം 2020 ആഗസ്റ്റ്, ഒക്ടോബർ മാസങ്ങളിൽ ഇന്റർനാഷനൽ ആൻഡ് ഇന്‍റർ യൂനിവേഴ്‌സിറ്റി സെന്‍റർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി നടത്തിയ പിഎച്ച്.ഡി കോഴ്‌സ് വർക്ക് (2019 അഡ്മിഷൻ) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www.mgu.ac.in വെബ്സൈറ്റിൽ. -സ്​ലൊവീനിയൻ ഗവേഷണ പദ്ധതിക്ക് അംഗീകാരം കോട്ടയം: ലോജിസ്റ്റിക്, ഓട്ടോമൊബൈൽ മേഖലകളിൽ വളരെ ഏറെ ആവശ്യമുള്ള ഈർപ്പത്തെ പ്രതിരോധിക്കുന്ന പാക്കേജിങ് മെറ്റീരിയൽ ചെലവ് കുറഞ്ഞതും പ്രകൃതിദത്തവുമായ വസ്തുക്കളിൽനിന്ന് വേർതിരിച്ചെടുക്കുന്നതിന് സ്​ലൊവീനിയയിലെ ജോസഫ് സ്റ്റീഫൻ സർവകലാശാലയുമായി സഹകരിച്ച് ഗവേഷണ നടത്തുന്നതിന് മഹാത്മാഗാന്ധി സർവകലാശാലയും തിരുവല്ല മാർത്തോമ കോളജും സംയുക്തമായി സമർപ്പിച്ച ഗവേഷണ പദ്ധതിക്ക് കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിന്‍റെ അംഗീകാരം ലഭിച്ചു. ഗവേഷണത്തിനായി 46 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഗവേഷണത്തിനുള്ള ചെലവ് കേന്ദ്രസർക്കാറും സ്​ലൊവീനിയൻ സർവകലാശാലയും സംയുക്തമായാണ് വഹിക്കുന്നത്. ചെലവ് കൂടിയതും അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കുന്നതുമായ പെട്രോളിയം ഉൽപന്നങ്ങളിൽനിന്ന് നിർമിച്ചെടുക്കുന്ന പദാർഥങ്ങൾകൊണ്ടാണ് നിലവിൽ ഇതിനാവശ്യമായ വസ്തുക്കൾ നിർമിച്ചെടുക്കുന്നത്. കാർഷിക മേഖലയിലെ ഉപയോഗ ശൂന്യമായ വസ്തുക്കളിൽനിന്ന് പ്രകൃതിദത്തമായ സെല്ലുലോസുകളുടെ സൂക്ഷ്മനാരുകൾ വികസിപ്പിച്ചെടുത്ത് മറ്റ് ജൈവപോളിമറുകളുമായി ചേർത്ത് ഈർപ്പത്തെ പ്രതിരോധിക്കുന്ന ഇത്തരത്തിലുള്ള പാക്കേജിങ് സാമഗ്രി വികസിപ്പിച്ചെടുക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രകൃതിക്ക് ദോഷമില്ലാത്ത വിധത്തിൽ എളുപ്പത്തിൽ വിഘടിച്ച് മണ്ണിൽ ലയിക്കുന്നുവെന്ന മേന്മയും ഇതിനുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദനം സാധ്യമായാൽ ചെലവുകുറഞ്ഞതും മലിനീകരണ മുക്തവുമായ ഉൽപാദനം എന്ന നിലയിൽ ഏറെ വിപണന സാധ്യതയുള്ള ഒന്നായിരിക്കും ഇതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകുന്ന പോളിമർ ശാസ്ത്രമേഖലയിലെ അറിയപ്പെടുന്ന ശാസ്ത്രജ്ഞൻ കൂടിയായ മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രഫ. സാബു തോമസ് പറഞ്ഞു. മാർത്തോമ കോളജ്​ കെമിസ്ട്രി വിഭാഗം അധ്യാപിക ഡോ. ജോസ്‌മിൻ പി. ജോസിന്‍റെ മേൽനോട്ടത്തിൽ ഗവേഷക വിദ്യാർഥി അനന്തു പ്രസാദും ഗവേഷണ പദ്ധതിയിൽ പങ്കുചേരും. പ്രഫ. മിറാൻ മൊസേറ്റിക്കാണ് സ്​ലൊവീനിയൻ സർവകലാശാലയിൽനിന്ന് ഗവേഷണ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.