ചരമം

അപ്പുനായർ കാഞ്ഞൂർ: കാഞ്ഞൂർ ജയഭവനത്തിൽ (കളപ്പാട്ടിൽ) കെ.എൻ. അപ്പുനായർ (86) നിര്യാതനായി. കളമശ്ശേരി ടി.സി.എം കമ്പനി ജീവനക്കാരനായിരുന്നു. കാഞ്ഞൂർ എൻ.എസ്.എസ് കരയോഗം പ്രസിഡന്‍റ്, കാഞ്ഞൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി, കാഞ്ഞൂർ ആർട്സ് സൊസൈറ്റി പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ വിലാസിനിയമ്മ (റിട്ട. അധ്യാപിക). മക്കൾ: ജയലക്ഷ്മി (ആധാരം എഴുത്ത്), വിജയലക്ഷ്മി (അധ്യാപിക, സരസ്വതി വിദ്യാലയം, പൂപ്പത്തി), രാജലക്ഷ്മി (അധ്യാപിക, എസ്.എച്ച്.യു.പി.എസ്, കോടംകുളങ്ങര). മരുമക്കൾ: കെ.വി. ശിവരാമൻ, ജയശങ്കർ (ഇന്ത്യ എന്‍റർപ്രൈസസ്), പരേതനായ സന്തോഷ് എരവത്തൂർ. ചിത്രം-- കെ.എൻ. അപ്പുനായർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.