മു​റി​ക്കു​ന്ന​തി​നി​ടെ മ​രം ദേ​ഹ​ത്ത് വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു

കോ​ല​ഞ്ചേ​രി: മു​റി​ക്കു​ന്ന​തി​നി​ടെ മ​രം ദേ​ഹ​ത്ത് വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. കി​ങ്ങി​ണി​മ​റ്റം ഐ​നാ​ട്ട് എ.​കെ.​രാ​ജ​നാ​ണ്​ (52) മ​രി​ച്ച​ത്. കി​ങ്ങി​ണി​മ​റ്റം സ്വ​ദേ​ശി​യു​ടെ പു​ര​യി​ട​ത്തി​ൽ മാ​വ് മു​റി​ച്ച് നി​ല​ത്ത് ചാ​ടി​ച്ച​പ്പോ​ൾ മ​രം ത​ല​യി​ല​ടി​ച്ച് വീ​ണാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ഉ​ട​ൻ ത​ന്നെ സ്ഥ​ല​മു​ട​മ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. പു​ത്ത​ൻ​കു​രി​ശ് പൊ​ലീ​സ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

സം​സ്കാ​രം തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​ക്ക് ഒ​ന്നി​ന്​ കോ​ല​ഞ്ചേ​രി സെൻറ്​ പീ​റ്റേ​ഴ്സ് ആ​ൻ​ഡ്​​ സെൻറ്​ പോ​ൾ​സ് യാ​ക്കോ​ബാ​യ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

ഭാ​ര്യ ബീ​ന. മ​ക്ക​ൾ: ബേ​സി​ൽ രാ​ജ​ൻ (വി​ദ്യാ​ർ​ഥി ബി.​പി.​എ​സ് കോ​ള​ജ്, പി​റ​വം) ബി​ബി​ൻ രാ​ജ​ൻ ,(വി​ദ്യാ​ർ​ഥി പ​ര​മ​പ​ട്ടാ​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യം വ​ട​യ​മ്പാ​ടി ).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.