Posted On
date_range Updated On
date_range ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം
കാഞ്ഞിരമറ്റം (എറണാകുളം): പൂത്തോട്ട, പുത്തൻകാവ് ഭഗവതി ക്ഷേത്രം, പൊതിയാട്ടിൽ സർപ്പ ദൈവ ക്ഷേത്രം, അമ്പലക്കാട്ടിൽ സർപ്പ ദൈവ ക്ഷേത്രം എന്നിവിടങ്ങളിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം. ഞായറാഴ്ച രാവിലെ ഏഴിനു പൊതിയാട്ടിൽ സർപ്പ ദൈവ ക്ഷേത്രത്തിൽ വഴിപാട് ഇടാൻ എത്തിയവരാണ് ഭണ്ഡാരത്തിന്‍റെ പൂട്ട് തകർന്ന് കിടക്കുന്നതായി ആദ്യം കണ്ടത്.
പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിൽ കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന പൂരോത്സവത്തിനു ശേഷം ഭണ്ഡാരം തുറന്നു പണം എടുത്തിരുന്നില്ല. അതിനാൽ തന്നെ ഇവിടെ നിന്ന് ഏകദേശം 18,000 രൂപ മോഷണം പോയെന്നു കരുതുന്നതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. പൊതിയാട്ടിൽ സർപ്പ ദൈവ ക്ഷേത്രത്തിലെ ഭണ്ഡാരം 6 മാസം മുൻപാണ് തുറന്നതെന്ന് ഭാരവാഹികൾ പറയുന്നു. സംഭവത്തിൽ ഉദയംപേരൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.