മീന്‍ വളര്‍ത്തല്‍ കുളത്തില്‍ കരി ഓയില്‍ കലര്‍ത്തി സാമൂഹ്യവിരുദ്ധരുടെ ക്രൂരത

കാഞ്ഞിരമറ്റം: മീന്‍ വളര്‍ത്തല്‍ കുളത്തില്‍ കരി ഓയില്‍ കലര്‍ത്തി സാമൂഹ്യവിരുദ്ധരുടെ ക്രൂരത. ബ്രഹ്മമംഗലം പടിഞ്ഞാറേകൂറ്റ് അലക്‌സാണ്ടറുടെ മീന്‍ വളര്‍ത്തല്‍ കുളത്തിലാണ് വിഷം കലര്‍ന്ന കരി ഓയില്‍ സാമൂഹ്യവിരുദ്ധര്‍ കലര്‍ത്തിയത്. കുളത്തില്‍ പൂര്‍ണമായും കരി ഓയില്‍ കലര്‍ന്നതോടെ കരിമീന്‍, തിലോപ്പി, വരാല്‍ തുടങ്ങിയ മീനുകളെല്ലാം ചത്തു പൊങ്ങി. ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പൊയ്യാറ്റിത്താഴത്താണ് അലക്‌സാണ്ടര്‍ മീന്‍കുളം നിര്‍മിച്ചിരിക്കുന്നത്.

രാത്രിയുടെ മറവില്‍ നടത്തിയ സാമൂഹ്യവിരുദ്ധരുടെ ക്രൂരത മൂലം വന്‍നഷ്ടമാണ് മല്‍സ്യ കര്‍ഷകനായ അലക്‌സാണ്ടര്‍ക്ക് സംഭവിച്ചിരിക്കുന്നത്. ഇതിന് കാരണക്കാരായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുളന്തുരുത്തി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആമ്പല്ലൂര്‍ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ ലഹരിമരുന്ന് മാഫിയകളും സാമൂഹ്യ വിരുദ്ധരുടെയും ശല്യം വര്‍ദ്ധിച്ചു വരുന്നതായി പരിസരവാസികള്‍ പറഞ്ഞു. നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും പോലിസ് നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

Tags:    
News Summary - charcoal oil in a fish farming pond

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.