18 മാസമായി ശമ്പളമില്ല; സമൂഹ മാധ്യമങ്ങളിൽ ദുരിതം പങ്കു​െവച്ച് ബി.ജെ.പി ഓഫിസ് സെക്രട്ടറി

ആലുവ: പാർട്ടി നേതൃത്വത്തിനെതിരെ ബി.ജെ.പി ആലുവ നിയോജക മണ്ഡലം ഓഫിസ് സെക്രട്ടറി. 2014 മുതൽ ഓഫിസ് സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്ന തനിക്ക്​ 18 മാസമായി വേതനം നൽകിയിട്ടി​ല്ലെന്ന്​ ​ ശ്രീനാഥ്നായ്ക്കാണ് (മണി ) സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്​. കഴിഞ്ഞ മണ്ഡലം പ്രസിഡൻറി​ൻെറ കാലത്ത് 12 മാസത്തെയും ഇപ്പോഴത്തെ പ്രസിഡൻറി​ൻെറ കീഴിൽ ആറുമാസത്തെയും ശമ്പളമാണ് ലഭിക്കാനുള്ളതെന്ന് വാട്സ് ആപ് പോസ്‌റ്റിൽ പറയുന്നു. ഓരോ തവണ ചോദിക്കുമ്പോഴും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടനെ തരാമെന്ന് പറയലാണ് പതിവ്. എന്നാൽ, പാർലമൻെറ്, തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ശമ്പളത്തെ കുറിച്ച് മിണ്ടുന്നില്ല. ജില്ല, സംസ്‌ഥാന നേതൃത്വങ്ങളെ വരെ ശ്രീനാഥ് സമീപിച്ചിരുന്നു. എന്നാൽ, ഉടൻ ശരിയാക്കാം എന്ന മറുപടിയല്ലാതെ ഒരു നടപടിയും ഉണ്ടായി​െല്ലന്നും പറയുന്നു. പാർട്ടിക്കുള്ളിലും പുറത്തും ശ്രീനാഥിൻറെ പോസ്‌റ്റ് വൈറലായിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.