17 സ്​റ്റാന്‍ സ്വാമി സ്മൃതിദിനമായി ആചരിക്കും

കൊച്ചി: ഭരണകൂട ഭീകരതക്ക് ഇരയായി ജയിലറയിലെ കൊടിയ പീഡനങ്ങളേറ്റ് മരിച്ച സ്​റ്റാന്‍സ്വാമിയുടെ സ്മരണ നിലനിർത്താനായി 17ന് ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് സ്​റ്റാന്‍ സ്വാമി സ്മൃതിദിനമായി ആചരിക്കും. രാവിലെ 10.30ന് എറണാകുളം ഹൈകോടതി ജങ്ഷനില്‍ നടത്തുന്ന അനുസ്മരണ സമ്മേളനം ജസ്​റ്റിസ് പി.കെ. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. ഒരു സ്മൃതി മണ്ഡപവും സ്ഥാപിക്കും. മുതിര്‍ന്ന എഴുത്തുകാരന്‍ എ.കെ. പുതുശ്ശേരി സ്മൃതി മണ്ഡപത്തില്‍ ദീപം തെളിയിക്കും. ഫെലിക്സ് ജെ. പുല്ലൂടന്‍ അധ്യക്ഷത വഹിക്കും. റവ. ഡോ. വിന്‍സൻറ്​ കുണ്ടുകുളം 'സ്​റ്റാന്‍ സ്വാമി; പാര്‍ശ്വവത്കൃതരുടെ സംരക്ഷകന്‍' വിഷയത്തില്‍ പ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.