പെരുന്തേനരുവി ടൂറിസം പദ്ധതി ഉദ്​ഘാടനം ഒമ്പതിന് leed pege 2

റാന്നി: നിർമാണം പൂർത്തിയാക്കിയ പെരുന്തേനരുവി ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി ഒമ്പതിന് വൈകീട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനാകും. പമ്പാനദിയിലെ പെരുന്തേനരുവി വെള്ളച്ചാട്ടം കേന്ദ്രമാക്കി നടപ്പിലാക്കിയ പദ്ധതിയാണ് പെരുന്തേനരുവി ടൂറിസം പദ്ധതി. അഞ്ച് കോടിയോളം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. പെരുന്തേനരുവി വെള്ളച്ചാട്ടം കാണാൻ എത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് വിനോദസഞ്ചാര വകുപ്പി​ൻെറ വിവിധ സൗകര്യങ്ങളോടുകൂടിയ കെട്ടിട സമുച്ചയ നിർമാണം പൂർത്തിയായി. മൂന്ന് നിലകളോടുകൂടിയ കെട്ടിടമാണു പൂർത്തിയായത്. താഴത്തെ നിലയിൽ റസ്​റ്റാറൻറ് പോലെ ഉപയോഗിക്കാവുന്ന ഇടവും ഭിന്നശേഷി സൗഹൃദ ടോയ്​ലറ്റും സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ടോയ്​ലറ്റുകളും നിർമിച്ചിട്ടുണ്ട്. രണ്ടാംനിലയിൽ 250പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ ഒരുക്കിയിട്ടുണ്ട്. എയർ കണ്ടീഷൻ സൗകര്യമുള്ള കോൺഫറൻസ് ഹാളാണ് നിർമിച്ചിരിക്കുന്നത്. ഏറ്റവും മുകളിലത്തെ നിലയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം ഡോർമെറ്ററിയും പ്രത്യേക ശുചിമുറികളും നിർമിച്ചിട്ടുണ്ട്. ഡോർമെറ്ററിയിൽ മൂന്ന് ഡക്ക് കട്ടിൽ 15 എണ്ണം വീതം സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ഒരുക്കി. 2018 ആദ്യമാസങ്ങളിലാണ് പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് സമീപത്തായി നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കേരള ഇലക്ട്രിക്കൽ ആൻഡ് അ​ൈലഡ് എൻജിനിയറിങ്​ ലിമിറ്റഡ് (കെൽ) ആണ് നിർമാണം നടത്തുന്നത്. 2017ലാണ് വിനോദസഞ്ചാര വകുപ്പ് ഫണ്ടിൽനിന്ന്​ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. ഇതിൽ വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് താഴേക്ക് ഇറങ്ങാൻ റാമ്പ് സൗകര്യം ഒരുക്കുന്നതിനുള്ള തുകയും ഉൾപ്പെടുന്നു. റാമ്പ് നിർമാണം നടന്നുവരുന്നു. കെട്ടിട സമുച്ചയത്തി​ൻെറ ശേഷിക്കുന്ന പണി പൂർത്തീകരിച്ച് കാലതാമസമില്ലാതെ വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. പടം: പെരുന്തേനരുവി കാണാനെത്തുന്ന വിനോദ സഞ്ചാരികൾക്കായി പൂർത്തിയാക്കുന്ന കെട്ടിട സമുച്ചയം (ഇതോടൊപ്പം ന്യൂസ്​ റാപ്പിൽ പടവും ചേർത്തിട്ടുണ്ട്​)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.