കോവിഡ് 6398 പേർക്ക്

കൊച്ചി: ജില്ലയിൽ വെള്ളിയാഴ്ച 6398 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 4693 പേരാണ്. ഉറവിടമറിയാത്തവർ 1685 പേരും ആരോഗ്യ പ്രവർത്തകർ 20 പേരുമുണ്ട്. 2676 പേർ പുതുതായി രോഗമുക്തി നേടി. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 67,782 ആണ്. 6918 പേരെക്കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 5311 പേരെ പട്ടികയിൽനിന്ന്​ ഒഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 71,675 ആണ്. കലാഭവന്‍ മണിയുടെ ഓർമയിൽ നാടന്‍പാട്ട് മത്സരം കൊച്ചി: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കലാഭവന്‍ മണിയുടെ സ്മരണാര്‍ഥം 'മണിനാദം -2022' നാടന്‍ പാട്ട് മത്സരം സംഘടിപ്പിക്കും. ജില്ലയിലെ യുവ ക്ലബുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഓണ്‍ലൈനാണ് ജില്ലതല മത്സരം. പങ്കെടുക്കുന്ന ടീമുകള്‍ അപേക്ഷയും പെര്‍ഫോമന്‍സി‍ൻെറ സീഡിയോ പെന്‍ഡ്രൈവോ ഈ മാസം15നകം ജില്ല ഓഫിസില്‍ എത്തിക്കണം. പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 10 ആണ്. പ്രായപരിധി 18നും 40നും മധ്യേ. വിവരങ്ങള്‍ക്ക് ജില്ല യുവജന കേന്ദ്രം, ഗ്രൗണ്ട് ഫ്ലോര്‍, സിവില്‍ സ്റ്റേഷന്‍, കാക്കനാട് -30, എറണാകുളം വിലാസത്തിലോ, 0484 2428071, 9605975196 നമ്പറുകളിലോ ബന്ധപ്പെടണം. റാങ്ക് പട്ടിക റദ്ദായി കൊച്ചി: ജില്ലയില്‍ റവന്യൂ വകുപ്പില്‍ വില്ലേജ് ഫീല്‍ഡ് അസി. (കാറ്റഗറി നമ്പര്‍ 123/17) തസ്തികയുടെ 2019 നവംബര്‍ തീയതിയില്‍ 575/19/ഡി.ഒ.ഇ നമ്പരായി നിലവില്‍ വന്ന റാങ്ക് പട്ടികയുടെ മുഖ്യ പട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍ഥികളെയും നിയമന ശിപാര്‍ശ ചെയ്തതിനെത്തുടര്‍ന്ന് റാങ്ക് പട്ടിക 2022 ജനുവരി 28ന് റദ്ദായതായി പി.എസ്.സി ജില്ല ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.