വനിത കമീഷൻ മെഗാ അദാലത്: 23 പരാതികളിൽ തീർപ്പ്

കാക്കനാട്: വനിത കമീഷൻ കാക്കനാട് ജില്ല പഞ്ചായത്ത് ഹാളിൽ നടത്തിയ മെഗാ അദാലത്തിൽ 23 പരാതികളിൽ തീർപ്പ് കൽപ്പിച്ചു. ജില്ലയിൽനിന്ന്​ ലഭിച്ച 84 പരാതികളാണ് പരിഗണിച്ചത്. എട്ട് കേസുകൾ വിശദ വിവരശേഖരണത്തിനായി വകുപ്പുകൾക്ക് കൈമാറി. 54 കേസ്​ അടുത്ത അദാലത്തിലേക്ക് മാറ്റി. കന്യാസ്ത്രീകൾ അടക്കമുള്ള സ്ത്രീകളെ ഓൺലൈൻ ചാനലുകൾ വഴി അപമാനിക്കുന്നതായി കമീഷന് പരാതി ലഭിച്ചിട്ടു​െണ്ടന്ന്​ അധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു. സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിലേക്കും സ്വകാര്യതയിലേക്കും കടന്നുകയറുന്ന പരാമർശങ്ങൾ ഒഴിവാക്കണം. ഇത്തരം പ്രവണതകൾ തടയാൻ കേന്ദ്ര നിയമം വരണം. നിലവിൽ ഉള്ള നിയമങ്ങൾക്ക് പല്ലും നഖവും ഇല്ലെന്നും ജോസഫൈൻ അഭിപ്രായപ്പെട്ടു. കമീഷൻ അംഗങ്ങളായ എം.എസ്. താര, ഷിജി ശിവജി, ഷാഹിത കമാൽ എന്നിവർ പരാതികൾ കേട്ടു. റിപ്പബ്ലിക് ദിനാഘോഷം കാക്കനാട്: റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി കാക്കനാട് പരേഡ് ഗ്രൗണ്ടിൽ മന്ത്രി എ.സി. മൊയ്തീൻ രാവിലെ ഒമ്പതിന്​ പതാക ഉയർത്തും. തുടർന്ന് മുഖ്യാതിഥി പരേഡ് കമാന്‍ഡറോടൊപ്പം പരേഡ് പരിശോധിക്കും. മാര്‍ച്ച് പാസ്​റ്റ്​, സമ്മാനദാനം എന്നിവ ഉണ്ടാകില്ല. ക്ഷണിതാക്കളുടെ എണ്ണം പരമാവധി 100 ആയി നിജപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.