'സന്നിഭം 2020' കലോത്സവം സംഘടിപ്പിച്ചു

അങ്കമാലി: യൂത്ത് കോണ്‍ഗ്രസ് അങ്കമാലി മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ സംസ്ഥാനത്തെ ഭിന്നശേഷി കുട്ടികള്‍ക്കായി . 150ഓളം കുട്ടികള്‍ പങ്കെടുത്തു. വിജയികള്‍ക്ക് അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ റോജി എം.ജോണ്‍ എം.എല്‍.എ സമ്മാനം വിതരണം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വൈശാഖ് എസ്. ദര്‍ശന്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് ജോബിന്‍ ജോര്‍ജ് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി അരുണ്‍കുമാര്‍, ബ്ലോക് സെക്രട്ടറിമാരായ പോള്‍ ജോവര്‍, റിന്‍സ് ജോസ്, എലിസബത്ത് സാനു, റിജോ മാളിയേക്കല്‍, ബിബിന്‍ ഷാജന്‍, ജിൻറോ പാറക്ക, ലിബിന്‍, ബേസില്‍ പോള്‍, ജോജോ ജോണ്‍, തോമസ് പാടശ്ശേരി, ജിന്‍സി ജിമ്മി, അന്ന മരിയ ബൈജു, അഞ്ജന ജോയി എന്നിവര്‍ സംസാരിച്ചു. EA ANKA 52 SANNIBHAM യൂത്ത് കോണ്‍ഗ്രസ് അങ്കമാലി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'സന്നിഭം 2020' കലോത്സവത്തിലെ വിജയികൾക്ക്​ റോജി എം. ജോണ്‍ എം.എല്‍.എ സമ്മാനം നല്‍കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.