ട്വന്‍റി 20 പണപ്പിരിവ്; വിജിലൻസ് അന്വേഷിക്കണം -എം.എൽ.എ

കോലഞ്ചേരി: കിഴക്കമ്പലം ട്വന്‍റി 20 അസോസിയേഷന്‍റെ പേരിൽ ചീഫ് കോഓഡിനേറ്റർ സാബു.എം. ജേക്കബ് നടത്തുന്ന അനധികൃത പണപ്പിരിവ് വിജിലൻസ് അന്വേഷിക്കണമെന്ന് പി.വി. ശ്രീനിജിൻ എം.എൽ.എ ആവശ്യപ്പെട്ടു. നാല് പഞ്ചായത്തുകളിലെ ആസൂത്രണ സമിതി ചെയർമാൻ എന്ന നിലയിൽ സർക്കാർ സംവിധാനങ്ങളുടെ അനുമതിയില്ലാതെയാണ് ജനങ്ങളിൽനിന്ന് ധനശേഖരണം നടത്തുന്നത്. ഇതിനെതിരെ സർക്കാറിന് പരാതി നൽകും. കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ, വെങ്ങോല പഞ്ചായത്തുകളിലെ മുഴുവൻ വൈദ്യുതി പോസ്റ്റുകളിലും ഫിലിപ്​സ്​ എക്കോ ലിങ്ക്സ് ലൈറ്റുകൾ ഇടുന്നതിന് എന്ന പേരിലാണ് ജനങ്ങളിൽ നിന്ന് 2500/- രൂപ സഹായം അഭ്യർഥിച്ച് സമൂഹ മാധ്യമങ്ങളിലൂടെ അക്കൗണ്ട് നമ്പർ നൽകി പണം പിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലയിൽ തനിക്ക് ലഭിച്ചത്. പണപ്പിരിവ് നടത്തുന്നതിന് പഞ്ചായത്ത് ഭരണസമിതികൾ സാബു.എം.ജേക്കബിന് അനുമതി നൽകിയിട്ടുണ്ടെങ്കിൽ അതിന്‍റെ രേഖകൾ പൊതുജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്താൻ പഞ്ചായത്ത് പ്രസിഡന്‍റുമാർ തയാറാകണമെന്നും ശ്രീനിജിൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.