ലൈബ്രറികളുടെ നവീകരണത്തിന്​ 1.58 കോടി

മൂവാറ്റുപുഴ: നിയോജക മണ്ഡലത്തിലെ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. പായിപ്ര പഞ്ചായത്തിലെ പായിപ്ര എ.എം. ഇബ്രാഹിം മെമ്മോറിയല്‍ ലൈബ്രറി -എട്ട്​ ലക്ഷം, മുളവൂര്‍ വിജ്ഞാനപോഷിണി ഗ്രന്ഥശാല -8.30ലക്ഷം, ഈസ്​റ്റ് പായിപ്ര യുനൈറ്റഡ് പബ്ലിക് ലൈബ്രറി -4.70 ലക്ഷം, ആട്ടായം പീപിള്‍സ് ലൈബ്രറി -മൂന്നുലക്ഷം, വാളകം പഞ്ചായത്തിലെ കടാതി യുവജനസംഘം ഗ്രന്ഥശാല -എട്ടുലക്ഷം, കല്ലൂര്‍ക്കാട് പഞ്ചായത്തിലെ കല്ലൂര്‍ക്കാട് കോസ്‌മോ പൊളിറ്റന്‍ ലൈബ്രറി -4.99 ലക്ഷം, പാലക്കുഴ പഞ്ചായത്തിലെ അമ്പാട്ടുകണ്ടം ദേശീയ വായനശാല -എട്ടുലക്ഷം എന്നിങ്ങനെയാണ് പുതുതായി ഫണ്ട് അനുവദിച്ചത്. നേരത്തേ ആയവന പഞ്ചായത്തിലെ മണപ്പുഴ മാസ് ലൈബ്രറിക്ക്​ -ഒമ്പതുലക്ഷം രൂപയും പായിപ്രയിലെ തട്ടുപറമ്പ് അക്ഷര ലൈബ്രറിക്ക്​ -4.75 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഇതി​ൻെറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. എം.എല്‍.എയുടെ ആസ്തി വികസനഫണ്ടില്‍നിന്ന്​ അനുവദിച്ച ഒരുകോടി രൂപ മുതല്‍മുടക്കിയാണ് മൂവാറ്റുപുഴയില്‍ അന്താരാഷ്​​്ട്ര നിലവാരത്തിലുള്ള ഡിജിറ്റല്‍ ലൈബ്രറി മന്ദിരം നിര്‍മിക്കുന്നത്. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ലൈബ്രറികളുടെ നവീകരണത്തിന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡൻറ് ജോഷി സ്‌കറിയയും സെക്രട്ടറി സി.കെ. ഉണ്ണിയും എല്‍ദോ എബ്രഹാം എം.എല്‍.എക്ക് നേരത്തേ നിവേദനം നല്‍കിയിരുന്നു. താലൂക്ക് ലൈബ്രറി കൗണ്‍സിലിന് കീഴില്‍ മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ 40 ലൈബ്രറികളും പിറവം നിയോജക മണ്ഡലത്തിന് കീഴില്‍ 25 ലൈബ്രറികളും അടക്കം 65 ലൈബ്രറികളുമാണ് നിലവിലുള്ളത്. EM MVPA PAIPRA A.M LIBRARY നവീകരണത്തിന് ഒരുങ്ങുന്ന പായിപ്ര എ.എം. ഇബ്രാഹിം മെമ്മോറിയല്‍ ലൈബ്രറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.