അക്വാപോണിക്‌സ് മത്സ്യകൃഷിക്ക് തുടക്കം

(പടം) മരട്: വിഷരഹിത മത്സ്യവും പച്ചക്കറിയും വീട്ടുമുറ്റത്തൊരുക്കി മരട് നഗരസഭ. 'എന്റെ മരട്, ക്ലീന്‍ മരട്' പദ്ധതിയുടെ ഭാഗമായി മരട് നഗരസഭയും അയ്യങ്കാളി നഗര തൊഴിലുറപ്പ്​ പദ്ധതിയും സംയുക്തമായി കുറിച്ചു. ആദ്യഘട്ടമായി 27ാം ഡിവിഷനിലെ എട്ട്​ കുടുംബങ്ങളിലാണ് മത്സ്യകൃഷി ആരംഭിച്ചത്. വീട്ടുമുറ്റത്ത്​ സ്ഥാപിക്കുന്ന അക്വാപോണിക്‌സ് യൂനിറ്റിലൂടെ ഗിഫ്റ്റ് തിലോപ്പി മത്സ്യവും വ്ലാത്താങ്കര ചീരയുമാണ് ആദ്യഘട്ടത്തില്‍ കൃഷി ചെയ്യുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 58 ഗുണഭോക്താക്കള്‍ക്കാണ് അക്വാപോണിക്‌സ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. 27ാം ഡിവിഷന്‍ പുറക്കേലി റോഡ് മുട്ടുങ്കല്‍ ജോസഫിനയുടെ വസതിയില്‍ ഡിവിഷന്‍ കൗണ്‍സിലര്‍ സീമ ചന്ദ്രന്റെ അധ്യക്ഷതയില്‍ നഗരസഭ ചെയര്‍മാന്‍ ആന്റണി ആശാന്‍പറമ്പില്‍ ആദ്യ യൂനിറ്റ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സൻ രശ്മി അനില്‍, വികസനകാര്യ സമിതി ചെയര്‍മാന്‍ പി.ഡി. രാജേഷ്, ആരോഗ്യകാര്യ സമിതി ചെയര്‍മാന്‍ ചന്ദ്രകലാധരന്‍ തുടങ്ങിയവർ സംസാരിച്ചു. EC-TPRA-2 Maradu Municipality മരട് നഗരസഭയും അയ്യങ്കാളി നഗര തൊഴിലുറപ്പ്​ പദ്ധതിയും സംയുക്തമായി തുടങ്ങിയ അക്വാപോണിക്‌സ് മത്സ്യകൃഷിയുടെ ആദ്യ യൂനിറ്റ് നഗരസഭ ചെയര്‍മാന്‍ ആന്റണി ആശാന്‍പറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.