മദ്യശാലക്കെതിരെ ധർണ നടത്തി

ആലങ്ങാട്: പാനായിക്കുളം മില്ലുപടിയിൽ ബിവറേജസ് കോർപറേഷന്റെ ചില്ലറ വിൽപനശാല അനുവദിക്കരുതെന്നാവശ്യപ്പെട്ട് പാനായിക്കുളം ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രകടനവും ധർണയും നടത്തി. പ്രതിഷേധ സമരം കേരള ആക്​ഷൻ ഫോഴ്സ് കോഓഡിനേറ്റർ ജോബി തോമസ് ഉദ്ഘാടനം ചെയ്തു. സമരസമിതി ജനറൽ കൺവീനർ വി.എ. ഷംസുദ്ദീൻ, നേതാക്കളായ പി.കെ. സുരേഷ് ബാബു, എ.കെ. സുധി, കെ.എ. അൻഷാദ്, വെൽഫെയർ പാർട്ടി നേതാവ് ജമാൽ പാനായിക്കുളം, സന്തോഷ് പി. അഗസ്റ്റിൻ, അമീർ അലി, എം.പി. റഷീദ്, അഷ്​റഫ് പാനായിക്കുളം, അബ്ദുല്ല സഖാഫി എന്നിവർ സംസാരിച്ചു. പടം EA PVR madhyashalakkathire 4 പാനായിക്കുളത്ത് മദ്യശാലക്കെതിരെ നടത്തിയ പ്രതിഷേധ ധർണ ജോബി തോമസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.