സ്വപ്നഭവനം പദ്ധതിക്ക് തറക്കല്ലിട്ടു

പറവൂർ: ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318സിയുടെ 'സ്വപ്നഭവനം' പദ്ധതിയിൽ ഉൾപ്പെടുത്തി ലയൺസ് ക്ലബ് ഓഫ് കൊച്ചിൻ, കേബിൾ ടി.വി ഫെഡറേഷന്റെയും മണപ്പുറം ഫൗണ്ടേഷന്‍റെയും സഹകരണത്തോടെ വടക്കുംപുറം കടേപ്പറമ്പിൽ ഷിബുവിന് നിർമിച്ചുനൽകുന്ന വീടിന് ലയൺസ് ഡിസ്ട്രിക്ട് ഗവർണർ വി.സി. ജയിംസ് ശിലയിട്ടു. ലയൺസ് ക്ലബ് ഓഫ് കൊച്ചിൻ കേബിൾ ടി.വി ഫെഡറേഷൻ പ്രസിഡൻറ് ഇ. ജയദേവൻ, സെക്രട്ടറി ആർ. സുനിൽകുമാർ, ട്രഷറർ ദീപേഷ് ബാബു, ഡബ്ല്യു.ഡി. ജയിംസ്, ലൂയിസ് ഫ്രാൻസിസ്, വേണുഗോപാൽ, സാജു പി. വർഗീസ്, വാർഡ് അംഗം ശ്രീദേവി സുരേഷ്, പി.എസ്. ബിജു, ടി.എം. സിനോയ് എന്നിവർ സംസാരിച്ചു. ചിത്രം EA PVR swapna bhavanam 2 ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318സിയുടെ സ്വപ്നഭവനം പദ്ധതിയിൽ വടക്കുംപുറം കടേപ്പറമ്പിൽ ഷിബുവി‍ൻെറ വീടി‍ൻെറ തറക്കല്ലിടൽ സിസ്ട്രിക്ട് ഗവർണർ വി.സി. ജെയിംസ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.