പ്രതീക്ഷകളുടെ നിറവിലേക്ക് വാതിലുകൾ തുറന്ന് കുട്ടമശ്ശേരി സ്‌കൂൾ

ആലുവ: കോവിഡ്​ പ്രതിസന്ധികൾക്കൊടുവിൽ പ്രതീക്ഷകളുടെ നിറവിലേക്ക് വിദ്യാലയം തുറന്ന് പ്രവർത്തിക്കുന്നതി‍ൻെറ ആത്മനിർവൃതിയിലാണ് കുട്ടമശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകരും കുട്ടികളും. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി മൂന്ന് ദിവസം മുമ്പേ അടഞ്ഞുകിടന്ന മുറികൾ പൂർണമായും അണുവിമുക്തമാക്കിയിരുന്നു. പരിസരവും വൃത്തിയാക്കി. സ്‌കൂൾ ബസുകൾ തിങ്കളാഴ്ച രാവിലെ മുതൽ സർവിസ് നടത്തി. എങ്കിലും പല കുട്ടികളും രക്ഷിതാക്കളോടൊപ്പമാണ് സ്‌കൂളിലെത്തിയത്. രക്ഷിതാക്കൾ ക്ലാസ് ടീച്ചർമാർ അടക്കമുള്ളവരോട് നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് തിരക്കുകയും ചെയ്തിരുന്നു. തയാറെടുപ്പുകളിൽ ഏവരും സംതൃപ്തി അറിയിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം നവംബറിൽ സ്‌കൂൾ തുറന്നപ്പോൾ ഒന്നാം ക്ലാസിലേതടക്കം എല്ലാ കുട്ടികളും സ്‌കൂളിൽ എത്തിയിരുന്നു. സ്‌കൂളിലെ എസ്.പി.സി യൂനിറ്റി‍ൻെറ പരേഡും തിങ്കളാഴ്ച പുനരാരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.