കുരുന്നുകൾ കളിയുംചിരിയുമായി വിദ്യാലയത്തിലെത്തി

കൂത്താട്ടുകുളം: കളിചിരികളുമായി, രക്ഷിതാക്കളുടെ കൈ പിടിച്ച് കുരുന്നുകൾ എത്തിയതോടെ പ്രീ പ്രൈമറികളിലും ഇനി അറിവി‍ൻെറ പൂക്കാലം. കൂത്താട്ടുകുളം ഗവ. യു.പി സ്കൂൾ പ്രീ പ്രൈമറിയിൽ 198 കുട്ടികളാണുള്ളത്. 50 ശതമാനം കുട്ടികളാണ് ആദ്യ ദിനത്തിൽ എത്തിയത്. മധുരം നൽകിയും പാട്ടുകൾ പാടിയും അധ്യാപികമാർ വരവേറ്റു. രണ്ടു വർഷം മുമ്പ് സ്കൂളിൽ ചേർന്നെങ്കിലും ആദ്യമായി സ്കൂളിലെത്തിയവരാണ് ഭൂരിപക്ഷവും. ക്ലാസ് അന്തരീക്ഷത്തിലുള്ള ഓൺലൈൻ ക്ലാസുകൾ സജീവമായിരുന്നു. അതുകൊണ്ട് പുതുതായി എത്തുന്നതി‍ൻെറ ആശങ്കകൾ കുട്ടികൾക്ക് ഇല്ലായിരുന്നു. രക്ഷിതാക്കൾക്കായി നടന്ന ക്ലാസിൽ പ്രധാനാധ്യാപിക ആർ. വത്സല ദേവി, പി.ടി.എ പ്രസിഡന്‍റ്​ ജോമോൻ കുര്യാക്കോസ്, ടി.വി. മായ, എലിസബത്ത് പോൾ, കെ.പി. രേഖ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.