ഫിനോമിനൽ തട്ടിപ്പ്: തുക നൽകാൻ നടപടി തുടങ്ങി

നെടുമ്പാശ്ശേരി: ഫിനോമിനൽ ഹെൽത്ത് കെയർ പദ്ധതിയിൽ പണം നഷ്ടമായവർക്ക് പണം നൽകുന്നതിന് നിയമപരമായ നടപടികൾ തുടങ്ങി. കമ്പനിയുടെ സ്വത്തുവകകൾ പലതും പിടിച്ചെടുത്തിട്ടുണ്ട്. ഇത് ലേലം ചെയ്തും മറ്റും കിട്ടുന്ന പണം നിക്ഷേപകർക്ക് തിരികെ നൽകാനാണ് ശ്രമം. ഹൈകോടതി ഇടപെട്ട് നിയോഗിച്ച സെറ്റിൽമൻെറ് ഓഫിസറുടെ പ്രവർത്തനം ഇതിന്റെ ഭാഗമായി തുടങ്ങി. പണം നഷ്ടമായവരോട് രണ്ടുമാസത്തിനുള്ളിൽ പണം നൽകിയ രേഖയുടെ പകർപ്പുൾപ്പെടെ സെറ്റിൽമെന്റ് ഓഫിസർക്ക് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്​. ഇങ്ങനെ ചെയ്യുന്നവർക്ക് മാത്രമേ തുക ലഭിക്കൂ. ലക്ഷക്കണക്കിന് പേർക്കാണ് തുക നഷ്ടമായത്. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഒമ്പതുവർഷത്തേക്ക്​ നിക്ഷേപത്തുക നൽകുന്നവർക്ക് ആശുപത്രി ചികിത്സ സൗജന്യവും ഒമ്പതുവർഷത്തിനുശേഷം നിക്ഷേപത്തുക ഇരട്ടിയും എന്നതായിരുന്നു വാഗ്ദാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.