വേനൽക്കാലത്തെ വരൾച്ച: കനാലുകളിൽ കൃത്യമായി വെള്ളം എത്തിക്കണം -അവലോകന യോഗം

ആലുവ: നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും യഥാസമയത്ത് ജലസേചന കനാലുകളിലും, പെരിയാർവാലി കനാലുകളിലും വെള്ളം എത്തിക്കണമെന്ന് ജനപ്രതിനിധികൾ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. നിയോജക മണ്ഡലത്തിലെ ഇറിഗേഷ‍ൻെറയും പെരിയാർവാലിയുടെയും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളെ കുറിച്ചും, പുതിയ പദ്ധതികൾ കൊണ്ടുവരുന്നതിനെ കുറിച്ചും ചർച്ച ചെയ്യുന്നതിന് ചേർന്ന അവലോകന യോഗത്തിലാണ് ആവശ്യമുയർന്നത്. കനാലുകളിലുള്ള ചോർച്ചയും തടസ്സങ്ങളും നീക്കണമെന്നും ആവശ്യപ്പെട്ടു. ജലസേചന വകുപ്പിലെ ഇലക്​ട്രിക്കൽ വിങ്ങി‍ൻെറയും സിവിൽ വിങ്ങി‍ൻെറയും അനാസ്ഥകളെ കുറിച്ച് ജനപ്രതിനിധികൾ രൂക്ഷമായ വിമർശനം നടത്തി. രണ്ടു വിങ്ങും കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന് യോഗം നിർദേശം നൽകി. പെരിയാർവാലി എ.ഇ യഥാസമയത്ത് പദ്ധതിയുടെ എസ്റ്റിമേറ്റ് എടുത്തു കൊടുക്കുന്നില്ലെന്നും, ജനപ്രതിനിധികളോട് വളരെ മോശമായി പെരുമാറുന്നുവെന്നുമുള്ള പരാതികൾ പല പഞ്ചായത്ത് പ്രസിഡന്‍റുമാരും യോഗത്തിൽ ഉന്നയിച്ചു. പരാതി മേലധികാരികളെ അറിയിച്ചിട്ടുണ്ടെന്ന്​ പെരിയാർവാലി ഇ.ഇ യോഗത്തിൽ അറിയിച്ചു. പെരിയാർവാലി കനാലി‍ൻെറയും, ഇറിഗേഷൻ കനാലി‍ൻെറയും അപാകതകൾ എത്രയും വേഗം പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. രണ്ടുമാസം കൂടുമ്പോൾ ഇതുപോലെയുള്ള അവലോകന യോഗം കൂടുവാനും യോഗം തീരുമാനിച്ചു. വാട്ടർ അതോറിറ്റിയെ കുറിച്ച് യോഗത്തിൽ പരാതി ഉയർന്നതിനാൽ ചൊവ്വാഴ്ച രാവിലെ 10.30ന്​ ജല അതോറിറ്റി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചിട്ടുണ്ട്. പെരിയാർവാലി കനാലുകളിൽനിന്ന്​ വാരുന്ന മാലിന്യങ്ങൾ അവിടെനിന്ന്​ മാറ്റുകയെന്നത്​ കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്തമാണെന്ന് എം.എൽ.എ യോഗത്തിൽ വ്യക്തമാക്കി. അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എം.ഒ. ജോൺ, പഞ്ചായത്ത്‌ പ്രസിഡന്‍റുമാരായ കെ.സി. മാർട്ടിൻ, പി.വി. കുഞ്ഞ്, രാജി സന്തോഷ്‌, സതി ലാലു, സെബ മുഹമ്മദാലി, പ്രീജ കുഞ്ഞുമോൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റുമാരായ അബ്ദുൽ ഖാദർ, കെ.എൻ. കൃഷ്ണകുമാർ, ഷാജൻ എബ്രഹാം, സിന്ധു പാറപ്പുറം, സന്ധ്യ നാരായണപിള്ള, പെരിയാർവാലി ഇ.ഇ. രാജൻ, ഇറിഗേഷൻ ഇ.ഇ. യശോദ ദേവി മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ക്യാപ്ഷൻ ea yas6 mla അവലോകന യോഗത്തിൽ അൻവർ സാദത്ത് എം.എൽ.എ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.